Latest Posts

കുട്ടികള്‍ക്കിടയിലെ ഫോണ്‍ ഉപയോഗത്തിന് പുതിയ നിര്‍ദേശവുമായി സ്വീഡന്‍

മൂന്നോ നാലോ വയസാകുമ്പോഴേക്കും ഫോണിന്റെ ലോക്ക് തുറക്കാനും ഇഷ്ടമുള്ള ആപ്പുകള്‍ എടുക്കാനും കാര്‍ട്ടൂണുകള്‍ എടുത്ത് കാണാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നത് കണ്ട് നിങ്ങളില്‍ പലരും അത്ഭുതം കൂറിയിട്ടുണ്ടാകും. മിഠായിയേക്കാളും കളിപ്പാട്ടത്തേക്കാളും അച്ഛനമ്മമാരുടെ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍….

ഇന്ത്യയിൽ എം പോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ….

റെയില്‍വേയില്‍ 11558 ഒഴിവുകള്‍

നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. 11,558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷൻ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം…..

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ്….

മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ടൂറിസം ഗ്രാമമാകുന്നു

നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമായി മാറുന്നു. അദ്ദേഹത്തിന്റെറെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ തീരുമാനിച്ച വിവരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര….

പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക സ്വീകരിക്കാന്‍ പാടില്ല; നിർദേശവുമായി ഐആര്‍ഡിഎഐ

ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം  ഇന്‍ഷൂറന്‍സ്  പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക ഉപഭോക്താവില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ആരോഗ്യ പരിശോധന നടത്തേണ്ടി വരുന്ന ഉപഭോക്താക്കളില്‍ നിന്നും പ്രീമിയത്തിന്‍റെ….

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവബത്ത 1000 രൂപ

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ….

സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ ഇറങ്ങി

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയെ തൊട്ടത്. സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ….

ക്ഷേമപെൻഷൻ ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും

ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ….

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. ലോകപ്രശസ്തമായ….