Latest Posts

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കൂട്ടായ്മകൾ ഒഴിവാക്കണം; ഉത്തരവിറക്കി സര്‍ക്കാര്‍

ഓഫീസ് സമയത്ത് സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള….

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി

സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്.  അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ….

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി

സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. ബുധനാഴ്ച അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ പി. കൃഷ്ണകുമാർ, വിജിലൻസ്….

സംസ്ഥാനത്ത് മൂന്നു വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉടന്‍

വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ്‌ ഉടൻ ടെൻഡർ വിളിക്കും. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ്‌ അംഗീകൃത സെന്ററുകൾ ആരംഭിക്കുക. സൗത്ത്‌ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടും. സെൻട്രൽ സോണിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,….

ഈടില്ലാതെ ലോണ്‍ എടുക്കാന്‍ അവസരം; മുദ്ര വായ്പകളുടെ പരിധി 20 ലക്ഷം

ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ലക്ഷം മുതല്‍ 10….

സ്വര്‍ണ വില പവന് 59,000 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59 000 രൂപയായി. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണവില….

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് നവംബര്‍ 5 വരെ നീട്ടി

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള….

പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രണബ് ജ്യോതിനാഥിനെ തെരഞ്ഞെടുത്തത്. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കളക്ടറാണ്. നിലവിൽ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്….

നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത്….