Latest Posts

പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് സ്വർണവിലയില്‍ കുതിപ്പ്

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. 480 രൂപ ഉയർന്ന് 55960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി…..

കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താൻ ഇനി ഡ്രോണും

ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ കേസിൽ അറസ്റ്റിലായ കുറുവാ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന്….

ലുലുമാളിനെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം

കോട്ടയം പട്ടണത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ ലുലു ഗ്രൂപ്പിന്റെ പുത്തൻ മാൾ ഉടന്‍ പ്രവര്‍ത്തനമാരഭിക്കും. കോട്ടയം മണിപ്പുഴയിൽ പ്രവർത്തനസജ്ജമായ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന തീയതി ലുലു ഉടൻ പ്രഖ്യാപിക്കും. രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഉയരുന്നത്…..

സിം ഇല്ലാതെ കോള്‍ വിളിക്കാം! ഡയറക്ട്-ടു-ഡിവൈസ് സേവനം ആരംഭിച്ച് BSNL

സിം കാര്‍ഡ് ആവശ്യമില്ലാതെ, സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് കണക്ഷൻ കിട്ടുന്ന D2D ആരംഭിച്ച് BSNL. അതും ഫാസ്റ്റ്- സേഫ്റ്റിയുള്ള കണക്റ്റിവിറ്റിയാണ് ബിഎസ്‌എൻഎല്‍ d2d ഉറപ്പാക്കുന്നത്. Direct-to-Device എന്നാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്നോളജിയുടെ പേര്. ഇതിലൂടെ ഇന്ത്യയില്‍ ഉപഗ്രഹത്തില്‍ നിന്ന് ഉപകരണത്തിലേക്ക്….

29 -ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ

ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണുള്ളത്. ഇത്തവണത്തെ ചലച്ചിത്രമേളയിൽ സർക്കാർ നയത്തിന്റെ ഭാഗമായി മറ്റു പാക്കേജുകളോടൊപ്പം….

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഈ ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമല്ല

സ്വർണം വാങ്ങുമ്പോൾ പ്രധാമായും ശ്രദ്ധിക്കേണ്ട കാര്യം ഹാൾമാർക്കിംഗ് ഉണ്ടോ എന്നുള്ളതാണ്. എന്നാൽ, ചില ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമല്ല. സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർക്ക് ഇന്ത്യയിൽ നിയമപ്രകാരം നിർബന്ധമാണ്. എന്നാൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്), ചില ആഭരണങ്ങളെ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന്….

ഈട് നൽകിയ രേഖകൾ ബാങ്കുകൾ തിരിച്ചു നല്കാൻ വൈകുന്നുണ്ടോ? പരാതി നൽകിയാൽ നേട്ടം ഇതാണ്

പലപ്പോഴും വായ്പ എടുക്കുമ്പോൾ വീടോ സ്ഥലമോ ഈടായി നൽകേണ്ടി വരാറുണ്ട്. വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ വസ്തുവകകൾ ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം ഉണ്ട്. ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും തിരിച്ചടച്ച്….

വണ്ടി ചെക്ക് കിട്ടിയാൽ ടെൻഷനാകേണ്ട, ഈ നിയമങ്ങൾ ഓർത്തുവച്ചാൽ കാര്യങ്ങള്‍ എളുപ്പം

രാജ്യത്ത് ഇന്നും ഏറ്റവും വിശ്വസനീയമായ പേയ്മെന്റ് രീതികളിലൊന്നാണ് ചെക്ക്. പക്ഷെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ് ചെക്ക് പേയ്‌മെന്റുകൾ. കാരണം ചെക്ക് ബൗൺസ് ആയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഇതിൽ കനത്ത പിഴയും തടവും വരെ ഉൾപ്പെട്ടേക്കാം. ഈ സാഹചര്യം എങ്ങനെ….

വനിത സംരഭകര്‍ക്ക് പിന്തുണയേകുന്ന സർക്കാർ സ്കീമുകളിതാ

കൈയിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി, നല്ല….