Latest Posts

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ, ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ. ക്രിസ്മസ് അവധിക്ക് ഡിസംബർ….

സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരില്‍ തിരുവനന്തപുരത്തു….

കുതിച്ച് സ്വർണവില; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?

സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ….

മുഖ്യമന്ത്രി ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കും

9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല….

നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍….

കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കാൻ മുന്നിൽ; നാഷണൽ അച്ചീവ്മെന്റ് സർവേ റിപ്പോർട്ട്

ദേശീയതലത്തിൽ സ്കൂൾ വിദ്യാർഥികളുടെ അടിസ്ഥാന വിഷയങ്ങളിലെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേയിൽ (നാസ് 2024) കേരളത്തിന്റേത് മികച്ച പ്രകടനം. മിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് കേരളത്തിലെ കുട്ടികൾ. 3,6,9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഭാഷ, ഗണിതം, പരിസര പഠനം,….

വരുമോ ബൈക്ക് ടാക്സികൾ കേരളത്തിലും?!

ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ അധികം താമസിയാതെ കേരളത്തിലെ നിരത്തുകളിലും കാണാന്‍ സാധിക്കുമോ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ശൃംഖലകൾക്ക് സ്വകാര്യ ബൈക്കുകൾ ടാക്സ‌ിയായി ഓടിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ….

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ….

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്ക്….

റേസര്‍ ബ്ലേഡ്‌ വിഴുങ്ങിയ പോലുള്ള തൊണ്ടവേദന; പുതിയ കോവിഡ്‌ വകഭേദത്തിന്റെ ലക്ഷണം

ഒരിടവേളയ്‌ക്ക്‌ ശേഷം കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങളുമായി കോവിഡ്‌ വീണ്ടും സജീവമാകുകയാണെന്ന്‌ റിപ്പോര്‍ട്ട്‌. ഒമിക്രോണിന്റെ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ നിംബസാണ്‌ ഏഷ്യയില്‍ കോവിഡ്‌ കേസുകളുടെ വര്‍ധനയ്‌ക്ക്‌ കാരണമാകുന്നത്‌. കഴുത്തില്‍ ഒരു ബ്ലേഡോ ഗ്ലാസ്‌ കഷ്‌ണമോ കുടുങ്ങുന്നതിന്‌ സമാനമായ തൊണ്ട വേദനയാണ്‌ നിംബസ്‌ മൂലം….