പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി രാജ്യ വ്യാപക കാമ്പയിനുമായി ബിജെപി. ‘ആശിർവാദ് കാ ദിയ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17 വൈകിട്ട് ഏഴിന് രാജ്യ വ്യാപകമായി വീടുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും ദീപം തെളിയിക്കാൻ പ്രവർത്തകരോട് ബിജെപി ആഹ്വാനം ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷമായി നരേന്ദ്ര മോദി പൊതു പദവി അലങ്കരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ. 25 വർഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേൽക്കുന്നത് സെപ്റ്റംബർ 17നായിരുന്നു.
സെപ്റ്റംബർ ഏഴുമുതൽ ഒമ്പതുവരെ സംസ്ഥാന തലങ്ങളിൽ സമ്മേളനം നടത്താനും സെപ്റ്റംബർ 13 മുതൽ 15വരെ ദീപ വിതരണത്തിനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
ഗുജറാത്തിലും കേന്ദ്രത്തിലും കഴിഞ്ഞ 25 വർഷത്തിനിടെ മോദി സർക്കാർ നടത്തിയ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടികളും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
ബൈക്ക് റാലി അടക്കം ജെൻസികൾക്കായുള്ള പ്രത്യേക പരിപാടിയും ബിജെപി തീരുമാനിച്ചിട്ടുണ്ട്
