Tag: india

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ….

വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം തിരിച്ചെത്തിച്ച് ഇന്ത്യ

വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിൻ്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്. 2026 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് റിസർവ് ബാങ്കിൻ്റെ കൈവശമുള്ള സ്വർണം 880.52 ടണ്ണാണ്. ഇതിൽ….

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു, ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10 ന് എത്തും

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും….

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി, രാജ്യവ്യാപക ക്യാമ്പയിനുമായി BJP

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി രാജ്യ വ്യാപക കാമ്പയിനുമായി ബിജെപി. ‘ആശിർവാദ് കാ ദിയ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17 വൈകിട്ട് ഏഴിന് രാജ്യ വ്യാപകമായി വീടുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും ദീപം തെളിയിക്കാൻ….

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍….

നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി…..

അഞ്ചു മാസം കൊണ്ട് കേന്ദ്രസർക്കാരിൻ്റെ ഖജനാവിലെത്തിയത് 55757 കോടി രൂപ

പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ ഓഹരി വിൽപ്പനയിലൂടെ 55,757 കോടി രൂപയും സർക്കാർ ആസ്തികൾ പണമാക്കുന്നതിലൂടെ 6,367 കോടി രൂപയും ലഭിച്ചു. ഇതോടെ ഓഹരി, ആസ്തി വിൽപ്പനകളിലൂടെ….

ഇനി ഒരാൾക്ക് പരമാവധി ഒമ്പത് സിമ്മുകൾ മാത്രം: കർശന വ്യവസ്ഥകളുമായി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റ്

ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും സേവന മേഖലകളുടെയും കീഴിൽ ഒരു വ്യക്തിക്ക് സ്വന്തം പേരിൽ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ മാത്രമേ ഇനി മുതൽ അനുവദിക്കൂ. ഈ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് കൂടുതൽ കണക്ഷനുകൾ നൽകുന്നത് തടയാൻ ടെലികോം കമ്പനികളോട് ഡി.ഒ.ടി….

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ

സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ്….

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു; വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാംതവണ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില…..