ധർമടത്ത് പിണറായി മുന്നിൽ; ലീഡ് ചെയ്യുന്നത് വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോൾ

ധർമടത്ത് തിരുവനന്തപുരം പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോഴാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്.

യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ. എൽഡിഎഫ് 38, യുഡിഎഫ് 100, എൻഡിഎ 2 എന്നിങ്ങനെയാണ് സീറ്റ് നില.