ട്രെയിനുകളില്‍ പലതരത്തില്‍ നീളത്തിലും ചെറുതായുമെല്ലാം ഹോണ്‍ മുഴക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇവയ്‌ക്ക് ഓരോന്നിനും ഓരോ അർത്ഥമാണുള്ളത്. അവ ഓരോന്നും ഏതെല്ലാമെന്ന് നോക്കാം.
ചെറിയൊരു ഹോണ്‍: ഇത്തരത്തില്‍ ചെറിയ ഹോണ്‍ കേട്ടാല്‍ ലോക്കോപൈലറ്റ് ട്രെയിൻ വൃത്തിയാക്കുന്നതിനും കഴുകുന്നതിനും കൊണ്ടുപോകുകയാണെന്നും മനസിലാക്കാം.
രണ്ട് ചെറിയ ഹോണ്‍: മോട്ടോർമാൻ ഗാർഡിനോട് ട്രെയിൻ പുറപ്പെടാൻ സിഗ്നല്‍ നല്‍കാൻ ആവശ്യപ്പെടുകയാണ് ഇത്തരത്തില്‍ ഹോണ്‍ നല്‍കുമ്പോള്‍ ചെയ്യുന്നത്.
മൂന്ന് ചെറിയ ഹോണ്‍: ലോക്കോപൈലറ്റ് അപൂർവമായി മാത്രം നല്‍കുന്നൊരു ഹോണ്‍ ആണിത്. ട്രെയിനില്‍ തനിക്കുള്ള നിയന്ത്രണം നഷ്‌ടമായെന്നും ട്രെയിനിന്‍റെ വാക്വം ബ്രേക്ക് ഉപയോഗിക്കാൻ പോകുകയാണെന്നും സൂചിപ്പിക്കുകയണ് ഇതിലൂടെ ചെയ്യുന്നത്.
നാല് ചെറിയ ഹോണ്‍: ഏതോ സാങ്കേതിക കാരണങ്ങളാല്‍ ട്രെയിൻ യാത്ര പുറപ്പെടില്ല എന്ന് സൂചിപ്പിക്കാനാണ് നാല് ഹോണ്‍ മുഴക്കുന്നത്.
തുടർച്ചയായുള്ള ഹോണ്‍: യാത്രക്കാർക്കായി ലോക്കോ പൈലറ്റ് നല്‍കുന്ന സൂചനയാണിത്. സ്റ്റേഷനിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ ഇവിടെ നിർത്തില്ല എന്നും അറിയിക്കാനാണ് നീട്ടി ഹോണ്‍ മുഴക്കുന്നത്.
ഒരു നീളത്തിലുള്ള ഹോണും ഒരു ചെറിയ ഹോണും: ഗാർഡിന് ട്രെയിൻ സ്‌റ്റാർട്ട് ചെയ്യും മുൻപ് തയ്യാറെടുപ്പുകള്‍ക്കായി ലോക്കോ പൈലറ്റ് നല്‍കുന്ന സൂചനയാണിത്.
രണ്ട് നീളത്തിലുള്ളതും ചെറുതുമായ ഹോണ്‍ ലോക്കോ പൈലറ്റ് നല്‍കിയാല്‍ അതിനർത്ഥം ട്രെയിനിന്റെ നിയന്ത്രണം ഗാർഡ് ഏറ്റെടുക്കണം എന്നാണ്.
നീളത്തില്‍ രണ്ട് ഹോണും തുടർന്ന് ചെറിയ രണ്ട് ഹോണും മുഴക്കിയാല്‍ അടുത്തായി ട്രാക്ക് മാറാൻ പോകുന്നു എന്നാണർത്ഥം. എന്നാല്‍ ഒരു ചെറിയ ഇടവേളയിട്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ ക്രോസിംഗ് എന്നാണർത്ഥം.
രണ്ട് ചെറിയ ഹോണിന് ശേഷം നീട്ടിയൊരു ഹോണ്‍ ഉണ്ടെങ്കില്‍ അതിനർത്ഥം ആരോ ചെയിൻ വലിച്ചതിനാല്‍ ട്രെയിൻ നില്‍ക്കാൻ പോകുകയാണ് എന്നാണ്.
ആറ് ചെറിയ ഹോണ്‍ കേട്ടാല്‍ ട്രെയിനിന് അപകട സാഹചര്യമുണ്ട് എന്നാണർത്ഥം.