കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യാറുണ്ടോ? ഈ നിയമങ്ങൾ ശ്രദ്ധിക്കണേ

കുട്ടികളുമായി ട്രെയിനില്‍ യാത്രചെയ്യുന്ന മാതാപിതാക്കൾ  ഇന്ത്യൻ റെയിൽവേയുടെ ചൈൽഡ് ടിക്കറ്റ് നയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിയമങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വാങ്ങാതെ തന്നെ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇന്ത്യൻ റെയിൽവെയുടെ ചൈൽഡ് ടിക്കറ്റ് നയം ചില ഘടകങ്ങളെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

5 വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ലാതെ തന്നെ യാത്ര ചെയ്യാം. എന്നാൽ 5 വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളിൽ നിന്നും ചൈൽഡ് ഫെയറായി ചെറിയൊരു തുക ഈടാക്കും. എന്നാൽ കുട്ടികൾക്ക് പ്രത്യേക ബെർത്ത് ആവശ്യമില്ലാത്ത അവസരത്തിൽ മാത്രമാണ് ഇത്തരത്തിൽ ഈടാക്കുന്നത്. എന്നാൽ, ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് യാത്രചെയ്യാൻ ബർത്ത് ആവശ്യമാണെങ്കിൽ അഡൾട്ട് ഫെയർ അഥവാ മുതിർന്നവരിൽ നിന്ന് ഈടാക്കുന്ന സാധാരണ ടിക്കറ്റ് നിരക്ക് ഈടാക്കും. 12 വയസിന് മുകളിലുള്ള കുട്ടികൾക്കും ഇതേ നിരക്കിലുള്ള ടിക്കറ്റ് തന്നെയാകും നൽകുന്നത്. 2020 മാർച്ച്‌ 6ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് ഇത്തരത്തിൽ നിരക്ക് ഈടാക്കുന്നത്.