സ്വര്‍ണവിലയില്‍ 200 രൂപയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48280 രൂപയാണ്. മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  6035 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5010 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ  വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.