Category: Latest News

കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം

പ്രമേഹരോഗികള്‍ക്ക്‌ ഇനി കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം. ഇന്‍സുലിന്‍ ശ്വാസകോശത്തിലേക്കു പമ്പ്‌ ചെയ്യുന്ന ‘അഫ്രെസ’ എന്ന ഉപകരണം ഉടന്‍ വിപണിയിലിറങ്ങും. ഇതില്‍നിന്ന്‌ ഇന്‍സുലിന്‍ ഉള്ളിലേക്കു വലിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറയും.സാധാരണ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുമ്പോള്‍ കുറഞ്ഞത്‌ അരമണിക്കൂര്‍ വേണം….

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന്….

നേരിയ ഇടിവിൽ കേരളത്തിലെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 600 രൂപ വർദ്ധിച്ചതിന് ശേഷമാണ് ഇന്ന് പവന് 560 രൂപ കുറ‍ഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ….

എസ്ഐആര്‍, സംസ്ഥാന സര്‍ക്കാറിന്‍റെ ഹര്‍ജിയില്‍ അടിയന്തര സ്റ്റേ ഇല്ല

ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി ഹർജിയിൽ നാളെ ഉത്തരവ് പറയും…..

ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്ര എന്ന് കേൾക്കുമ്പോൾ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ മാത്രം ഓർമ വരുന്നവർക്ക് കുളിക്കാൻ ട്രെയിനിൽ ചൂട് വെള്ളം വരെ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകളിലുമല്ല, മറിച്ച് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ കോച്ചുകളിലാണ് കുളിക്കാൻ ചൂട് വെള്ളം ലഭ്യമാക്കുക. ഡൽഹിയിൽ….

ക്രിസ്മസ് പരീക്ഷകൾ  മറ്റോരു തീയതിയിലേക്ക് മാറ്റിവെയ്ക്കും

തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധവാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന….

തദ്ദേശതെരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍….

ശബരിമല മണ്ഡലകാലത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയിൽവെ പ്രഖ്യാപിച്ചത്. ഇരുദിശയിലേക്കുമായി 32 സ്‌പെഷ്യൽ  ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം….

2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള….

കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യാറുണ്ടോ? ഈ നിയമങ്ങൾ ശ്രദ്ധിക്കണേ

കുട്ടികളുമായി ട്രെയിനില്‍ യാത്രചെയ്യുന്ന മാതാപിതാക്കൾ  ഇന്ത്യൻ റെയിൽവേയുടെ ചൈൽഡ് ടിക്കറ്റ് നയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിയമങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വാങ്ങാതെ തന്നെ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇന്ത്യൻ റെയിൽവെയുടെ ചൈൽഡ് ടിക്കറ്റ് നയം ചില….