Category: Latest News

പുക സര്‍ട്ടിഫിക്കറ്റ് വേണോ? ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം

വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൊബൈൽനമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങൾക്ക് നാഷണൽ ഇൻഫർമേഷൻ സെന്‍ററിന്‍റെ നിർദേശം ലഭിച്ചു. തിങ്കളാഴ്‌ച മൂന്നുമുതൽ ഒടിപി സംവിധാനം നിലവിൽവന്നു. വാഹന ഉടമകളുടെ മൊബൈൽനമ്പറാണ് ആർസിയുമായി പരിവാഹൻ മുഖേന ലിങ്ക് ചെയ്യേണ്ടത്…..

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എസ് ഐ ആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല.ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍….

പുതിയ ന്യൂനമർദം രൂപപ്പെട്ടു, ഇന്നും നാളെയും ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴ

ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം അടുത്ത 3 മണിക്കൂറിൽ….

പഴയ അക്കൗണ്ടുകളിലെ പണം കണ്ടെത്താം

കാലപ്പഴക്കം കാരണം നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടുകളിലെ പണത്തെക്കുറിച്ച് ആശങ്കവേണ്ട, ഈ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനുള്ള എളുപ്പവഴികള്‍ ഇതാ…. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് 2014 മെയ് മാസത്തില്‍ നിക്ഷേപകര്‍ക്കുള്ള വിദ്യാഭ്യാസ, ബോധവല്‍ക്കരണ ഫണ്ട്….

ശിശുക്ഷേമ സമിതി ഈ വർഷം ദത്ത് നൽകിയത് 80 കുട്ടികളെ,​ സിംഗിൾ പാരന്‍റിംഗ് തണലിൽ 10 കുരുന്നുകൾ

ശിശുക്ഷേമ സമിതിയിൽ നിന്ന് സിംഗിൾ പാരന്‍റിംഗ് തണലിൽ ചേക്കേറിയത് 10 കുട്ടികൾ. ആകെ ഈവർഷം 80 കുട്ടികളെയാണ് ശിശുക്ഷേമ സമിതി ദത്തു നൽകിയത്. ഇതിൽ 10 പേരെ മാതാവോ പിതാവോ മാത്രമായ സംരക്ഷണത്തിലേക്കാണ് നൽകിയത്. ഭിന്നശേഷിക്കാരുൾപ്പെടെ 22 പേരെ വിദേശത്തേക്ക് ദത്ത്….

മറ്റൊരു മണ്ഡലകാലം എത്തി, ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍….

പിഎം കിസാൻ യോജനയുടെ 21-ാം ഗഡു നവംബർ 19-ന്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ എകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന….

സ്വർണവിലയിൽ ഇതുവരെ കാണാത്ത ഇടിവ്; പവന് കുറഞ്ഞത് 1440 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 1,440 രൂപ കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്…..

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന….

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത 3 മണിക്കൂർ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച്….