Category: Latest News

ഇത്‌ നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്‌ത്‌ ; 8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌

നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌. വെള്ളിയാഴ്‌ച കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയിൽനിന്ന്‌ അഞ്ച്‌ ഡിഗ്രി വരെ ചൂട്‌ ഉയർന്നു…..

ഞായർ മുതൽ അഞ്ചുദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി

ഞായർ മുതൽ അഞ്ചുദിവസത്തേക്ക്‌ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി. സർവകലാശാലകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും വെള്ളിയാഴ്ച ഓണാവധിക്കായി അടച്ചു. സെപ്‌തംബർ നാലിന്‌ തുറക്കും. ശനി മുതൽ ചൊവ്വവരെ തുടർച്ചയായി നാലുദിവസം ബാങ്കുകൾക്കും അവധിയാണ്‌. ബുധനാഴ്ച തുറന്നുപ്രവർത്തിക്കും. വ്യാഴാഴ്ച വീണ്ടും ബാങ്ക്‌….

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഇല്ല; സെപ്തംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്. സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള….

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സീസണിലെ മികച്ചരണ്ടാമത്തെ ദൂരം താണ്ടിയ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോ ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ താണ്ടിയാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. 83 മീറ്ററായിരുന്നു ഫൈനല്‍ റൗണ്ടിലെത്താനുള്ള യോഗ്യത മാര്‍ക്ക്…..

ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണ താപനിലയേക്കാൾ….

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധമാക്കി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ– റെറ) ഉത്തരവിറക്കി. സെപ്തംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. കെ-റെറ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം വേണം ക്യുആർ കോഡ്….

ചാന്ദ്രയാൻ 3; റോവർ സഞ്ചാരം തുടങ്ങി, പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി

വിജയകരമായ സോഫ്‌റ്റ്‌ ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻചക്രത്തിലുള്ള അശോകസ്തംഭം, ഐഎസ്‌ആർഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച്‌ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളിലേക്ക്‌ ഇരു പേടകവും ഊളിയിടും. ആറു….

അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും; 19 പൈസ ഈടാക്കാന്‍ തീരുമാനം

സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു….

ഓണവിപണി: ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന

സംസ്ഥാനത്ത് ഓണവിപണി പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യമന്ത്രി. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103….

മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണും. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള….