Category: Latest News

ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനവുമായി മോദി

ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്….

മധുര- ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഇന്നുമുതൽ

കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങി.മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി….

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 5-സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തില്‍

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമായി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റ ബേസ് ഫോര്‍ അക്കമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്…..

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ്….

ലോക ബാഡ്‌മിന്റണിൽ എച്ച്‌ എസ്‌ പ്രണോയിക്ക്‌ വെങ്കലം; മെഡൽ നേടുന്ന ആദ്യ മലയാളി

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ്….

ഇന്ന് താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും….

ടൈപ്പ്‌ ഒന്ന് പ്രമേഹമുള്ള കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിട്ടു വീതം അധികസമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ പരിഹാരസമയം ലഭിക്കുമെന്ന്‌ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ….

‘സോംഗ് സെർച്ചിന് പുതിയ ഫീച്ചർ പരീക്ഷിച്ച് യൂട്യൂബ്

മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. യൂട്യൂബ് ആപ്പിന്റെ “വോയ്‌സ് സെർച്ച്” വഴി “സോംഗ് സെർച്ചിങ്” ഫംഗ്‌ഷൻ ആക്‌സസ് ചെയ്യാൻ കഴിയും. പാട്ട് തിരിച്ചറിയുമ്പോൾ,….

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും 500 രൂപ വരെ അയക്കാം; യുപിഐ ലൈറ്റ് ഇടപാട് പരിധി ഉയർത്തി ആർബിഐ

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ പരിധി 200 രൂപയിൽ നിന്ന് 500 രൂപയായാണ് ഉയർത്തിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ….

പ്രധാന നദികളിലെ ജലനിരപ്പ് അസാധാരണമാംവിധം താഴേക്ക്; അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു

ഓഗസ്റ്റിൽ ഇതുവരെ കാര്യമായ മഴ പെയ്യാതിരിക്കുകയും ചിങ്ങച്ചൂട് അസാധാരണമായി ഉയരുകയും ചെയ്തതോടെ പ്രധാന നദികളിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴുന്നതായി കേന്ദ്ര ജലകമ്മിഷൻ. പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ കരയോടു ചേർന്നു നിൽക്കുന്ന ജലമാപിനിയിൽ ഈ സീസണിൽ ഇതാദ്യമായി ജലനിരപ്പ് കഴിഞ്ഞദിവസം പൂജ്യത്തിനും താഴേക്കു….