Category: Latest News

സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ(47 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. പലവട്ടം 𝐈𝐄𝐋𝐓𝐒 പരീക്ഷ എഴുതിയിട്ടും വിജയം നേടാത്തവർക്ക് മികച്ച വിജയം നേടാം തലയോലപ്പറമ്പ് 𝐈𝐂𝐌-ലൂടെ…. സാന്ത്വനം, വാനമ്പാടി, ആകാശദൂത്….

സംസ്ഥാനത്ത് മൈക്രോബയോം പഠന ഗവേഷണകേന്ദ്രം

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും. കേരള ഡെവലപ്‌മെന്റ്‌ ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ അംഗീകരിച്ചാണ് മന്ത്രിസഭാ യോഗം….

40 കി മീ വേഗത്തിൽ ശക്തമായ കാറ്റ്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 21, 22 തീയതികളിൽ….

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങളിൽ അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തിൽ വരുന്ന വാഹനങ്ങളിൽ….

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്ന് ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി മാറി…..

സ്വർണവില വീണ്ടും കുതിക്കുന്നു: ഒരു പവൻ സ്വർണത്തിന് 44360 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ ശനി, സ്വർണവില 1120 രൂപയുടെ ഏകദിന കുതിപ്പ് നടത്തിയതിന് ശേഷം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്. ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ വില 44000….

മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം….

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരം ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നറിയപ്പെടുന്ന ‘വണ്‍ നേഷന്‍….

2040-ല്‍ മനുഷ്യനെ ഇന്ത്യ ചന്ദ്രനിലിറക്കും, 2035ഓടെ ബഹിരാകാശനിലയം; പ്രധാനമന്ത്രി

2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. 2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) നിര്‍മിക്കാനും 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി കേന്ദ്ര….

അരുമകളെ ഓൺലൈനിൽ വാങ്ങുമ്പോൾ കുടുങ്ങല്ലേ

സോഷ്യൽ മീഡിയയിൽ വമ്പൻ ഓഫർ നൽകികൊണ്ട് പെറ്റ് വിപണിയിൽ തട്ടിപ്പ് പെരുകുകയാണ്. പെറ്റ് ഷോപ്പുകളെ അപേക്ഷിച്ച് 300 മുതൽ 1000 രൂപ വരെ വിലക്കിഴിവിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ കച്ചവടമെന്നത് തട്ടിപ്പിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. ലാഭത്തിൽ മയങ്ങി വളർത്തുമൃഗങ്ങളെയും പക്ഷികളെയും വാങ്ങാൻ….