Category: Latest News

ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം; പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത്….

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത, നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദഗ്ധർ

നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില…..

പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ 6130 രൂപ ശമ്പളവർധന

കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ്‌ നഴ്സുമാർക്ക്‌ ആശ്വാസമാകുന്നതാണ്‌ തീരുമാനം. മറ്റു കരാർ ജീവനക്കാർക്ക്‌ നൽകുന്ന ഓണം ഉത്സവബത്ത തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ്‌….

സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

സ‍്വവർ​ഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർ​ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു….

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും; രാത്രിയോടെ മഴ ശക്തമാകും

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം,….

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ….

കൊച്ചി വാട്ടർ മെട്രോ: യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ. കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ….

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ദീപശിഖാപ്രയാണവുമാണ് ഇന്ന് നടക്കുക. മത്സരങ്ങള്‍ നാളെ രാവിലെയാകും തുടങ്ങുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം….

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന്

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-നെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ ശേഷമായിരിക്കും ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണം നടത്തിയതിന് ശേഷം ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതുണ്ട്…..

പുതുതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ പദ്ധതിയുമായി കുട്ടിപ്പൊലീസ്‌

പുതുതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ പദ്ധതിയുമായി സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ. ഡിജിറ്റൽ ആസക്തി, ലഹരി അടിമത്വം, സൈബർ ആക്രമണം, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കാനായി ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ എന്ന പദ്ധതിക്കാണ്‌ എസ്‌പിസി തുടക്കമിട്ടത്‌. ഓൺലൈൻ ടോക്‌ ഷോയും ബോധവൽക്കരണ പരിപാടികളും….