Author: Web Desk

കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. അതില്‍ 2 മരണം കേരളത്തില്‍ സ്ഥിരീകരിച്ചത്. 74 വയസുകാരിയും 79….

വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസം, റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ചു

തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട്….

സൗജന്യ ആധാർ അപ്‌ഡേറ്റുകൾ ജൂൺ 14 വരെ മാത്രം

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നീട്ടി. ആധാർ കാർഡ് ഉടമകൾക്ക് 2025 ജൂൺ 14 വരെ അവരുടെ തിരിച്ചറിയൽ, വിലാസ രേഖകൾ ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സമയമുണ്ടെന്ന് യുണീക്ക്….

ഈ മാസം പത്ത് മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ്….

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. അതേസമയം, ഗൾഫ്….

കൊവിഡ് കേസുകൾ നാലായിരം കടന്നു; ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദേശം

കൊവിഡ് രോഗികളുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ജൂൺ അഞ്ചിന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ….

സാക്ഷരതയിൽ മുന്നിൽ കേരളംതന്നെ

രാജ്യത്ത് ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള വലിയ സംസ്ഥാനമായി വീണ്ടും കേരളം. നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് പ്രകാരം അഞ്ചുവയസ്സിന് മുകളിലും ഏഴ് വയസ്സിന് മുകളിലും പ്രായമുള്ളവരിൽ ഏറ്റവുമധികം സാക്ഷരരുള്ളത് കേരളത്തിൽ. ഏഴ് വയസ്സിന് മുകളിലുള്ള 95.3 ശതമാനവും സാക്ഷരർ. അഞ്ചുവയസ്സിൽ….

ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ 9 ജില്ലകളിൽ വരുന്ന 3 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ….

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ്….

353 ബാങ്കുകൾക്ക് പിഴ, 54 കോടി നേടി റിസർവ് ബാങ്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയത് രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങൾക്ക്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആണ് പിഴ കണക്കുകൾ….