Author: Web Desk

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ അടിമുടി മാറ്റം

സംസ്ഥാനത്ത് 8–ാം ക്ലാസ് വരെയുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി ചോറ് മാത്രമല്ല, എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ് എന്നിവയും ഉൾപ്പെടുത്താം. മുട്ട അവിയൽ, കുരുമുളകിട്ട മുട്ട റോസ്റ്റ് തുടങ്ങിയവയും വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരം പരിഷ്കരിച്ച മെനുവിലുണ്ട്…..

കേന്ദ്രജീവനക്കാർക്ക് ഇനി പഴയതുപോലെ ഗ്രാറ്റ്വിറ്റി

ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി പഴയ പെൻഷൻപദ്ധതി (ഒപിഎസ്) പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ലഭിക്കും. യുപിഎസ് തിരഞ്ഞെടുത്തവർ വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ഒപിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനുകീഴിലെ പെൻഷൻ വകുപ്പ് ബുധനാഴ്ച ഉത്തരവിറക്കി…..

ഇനി ടോളില്ല, പകരം വാർഷിക പാസ്; 3000 രൂപയ്ക്ക് 200 യാത്രകൾ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ്….

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം…..

സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി

സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി. ജൂൺ 30ന് അവസാനിക്കുന്ന 2025-’26 വർഷത്തിലെ ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുറവ് ചെയ്തു വരുകയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ്….

ഇ-ആധാർ വരുന്നു; പകർപ്പ് നൽകേണ്ട, ആപ്പ് വഴി ആധാർ കൈമാറാം

ആധാറിൻ്റെ പകർപ്പിനുപകരം അതിന്റെ ഇലക്ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്‌ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റി നൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും. ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച്….

കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്ത് കാടുമൂടിക്കിടക്കുന്ന പറമ്പുകൾ  ഉടമ വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയിൽ നിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തൊട്ടാകെ കാടുപിടിച്ച പറമ്പുകൾ വൃത്തിയാക്കി പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി….

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി; നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും

തെക്കന്‍ ഗുജറാത്തിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇത് മഴയെ കൊങ്കണ്‍ മേഖലയില്‍ സജീവമാക്കുകയും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ മഴയുടെ ശക്തിയില്‍ കുറവു വരുത്തുകയും ചെയ്യും. അതേസമയം, മറ്റൊരു ചക്രവാതച്ചുഴി വടക്ക് –പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു…..

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. കെഎസ്ആർടിസിയിൽ അദർഡ്യൂട്ടി വ്യാപകമാകുന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം….

സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും

സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ്….