Author: Web Desk

പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഡിജിറ്റല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ഈ ആഴ്ചതന്നെ ഇന്ത്യയില്‍ എത്തും. ‘സേഫ്റ്റി ഓവര്‍വ്യൂ ഫീച്ചര്‍ ‘ ആണ് വാട്‌സ്ആപ്പിന്റേതായി പുറത്തുവന്നിരിക്കുന്ന പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ സംശയാസ്പദമായും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയാനുള്ള ഫീച്ചറാണ്….

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഗ്രാം ഒന്നിന് 9470 രൂപ എന്ന നിരക്കിലാണ്….

വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാര്‍ നടപടി; സപ്ലൈകോ വഴി 457 രൂപയ്ക്ക് വില്പന

സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു….

നേരേകടവ്- മാക്കേക്കടവ് പാലം അവസാനഘട്ടത്തിലേക്ക്; 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി

നേരേകടവ്- മാക്കേക്കടവ് പാലം നിർമാണം 450 മീറ്റർ പൂർത്തിയായി. 800 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 80% ആണിപ്പോഴത്തെ നിർമാണ പുരോഗതി. നിർമാണത്തിനാവശ്യമായ 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേക്കടവിൽ കരയിൽ നിർമിച്ച ശേഷമാണ് കായലിനു മുകളിൽ സ്ഥാപിക്കുന്നത്…..

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി.  ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര്….

തട്ടിപ്പുകൾക്കെതിരെ എസ്ബിഐയുടെ മുന്നറിയിപ്പ്

ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം പിടിമുറുക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . മൊബൈല്‍ ഉപയോക്താക്കള്‍, ഓണ്‍ലൈന്‍ നിക്ഷേപകര്‍ എന്നിവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തരം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചാണ് ബാങ്കിന്റെ മുന്നറിയിപ്പ്…..

പലിശ കുറയ്ക്കാതെ തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുമെന്ന് ആർബിഐ ഗവർണർ

2025-26 ലെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന്  മോണിറ്ററി പോളിസി കമ്മിറ്റി പ്രസംഗത്തിൽ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ 6.5 ശതമാനവും രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാം….

മഴ മുന്നറിയിപ്പ് പുതുക്കി, റെഡ് അലേർട്ടുകൾ പിൻവലിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്‌നാടിനും കേരളത്തിനും….

പവന് മുക്കാൽ ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോ‍ഡിട്ടു. ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,040 രൂപയാണ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്…..

വ്യോമസേനയിൽ അഗ്‌നിവീർ നിയമനം; റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് 27 മുതൽ

ഇന്ത്യൻ വ്യോമസേനയിൽ സയൻസ് ഇതര വിഷയങ്ങളിലെ അഗ്നിവീർ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. കേരളത്തിൽ നിന്നുള്ള പുരുഷൻമാർക്ക് ഓഗസ്റ്റ് 30, 31….