Author: Web Desk

ശുഭാംശു ശുക്ല തിരിച്ചെത്തി! ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന….

ബൈക്ക് ടാക്സികൾ തിരിച്ചെത്തുന്നു: നിയമങ്ങൾ മാറി

ബൈക്ക് ടാക്സികൾ ഉടൻ തന്നെ നിയമപരമായി തിരിച്ചെത്തും. കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമങ്ങളിൽ വലിയ മാറ്റം വരുത്തി. ഇതോടെ വെള്ള ബോർഡ് വച്ച സ്വകാര്യ ഇരുചക്ര വാഹനങ്ങൾക്കും വാണിജ്യ ഉപയോഗത്തിന് അനുമതി നൽകി. ബൈക്ക് ടാക്സികൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകുകയും….

അടുക്കളയിൽ ഗ്യാസ് ചോർച്ചയുണ്ടാകുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

ഇന്ന് ഒട്ടുമിക്ക വീടുകളിലും എൽപിജി ഗ്യാസാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉപയോഗം കൂടിയതിനനുസരിച്ച് അപകടങ്ങളും വർധിക്കുകയാണ്. അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഗ്യാസ് ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. എങ്ങനെ ഉപയോഗിക്കണം, അടിയന്തിര ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ഗ്യാസ്….

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ

ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങള്‍ അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നു. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻ്റെ അനുഭവം’ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും….

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം. ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ….

മധ്യപ്രദേശിനും ബംഗാളിനും മുകളിൽ ഇരട്ട ന്യൂനമർദം; കേരളത്തിൽ മഴ ശക്തമാകും

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. നിലവിൽ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദം സ്ഥിതിചെയ്യുകയാണ്. അതേസമയം, കേരളത്തിൽ അടുത്ത….

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്

എ.ഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തിൽ തന്നെ സവാരി നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്….

ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? കണ്ണുകളുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്

ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും…..

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, റെക്കോർട്ടിട്ട് വെള്ളിയുടെ വിലയും

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയാണ്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ്….

മുൻചില്ലിൽ ഫാസ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ കരിമ്പട്ടികയിലാക്കും; നടപടി കർശനമാക്കാൻ NHAI

വാഹനത്തിൻ്റെ മുൻചില്ലിൽ ഫാസ്ടാഗ് സ്ഥാപിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്എഐ) മുന്നറിയിപ്പ്. വാർഷികപാസും മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ ടോളിങ്ങും നടപ്പാക്കാനിരിക്കെ, ഫാസ്ടാഗ് സംവിധാനം മെച്ചപ്പെടുത്താനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ചില വാഹനയുടമകൾ ബോധപൂർവം വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് പതിപ്പിക്കാതിരിക്കാറുണ്ട്…..