Author: Web Desk

സർവീസ്‌ പെൻഷൻ കുടിശ്ശിക, ലൈഫ്‌ മിഷൻ പദ്ധതി എന്നിവയ്ക്ക് തുക അനുവദിച്ചു

തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി. കൂടാതെ, ഭവനരഹിതർക്ക്‌ സുരക്ഷിത….

സാങ്കേതികതകരാർ: റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി….

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നൽകിയ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ മാർച്ച് 31 വരെ ആയിരുന്നു സമയപരിധി നീട്ടിയിരുന്നത്.

ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടച്ചാൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്‌ത്‌ ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്‌കീം തയ്യാറാക്കാൻ സർക്കാർ അനുവാദം….

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. നേരത്തെ ഒരു മാസത്തെ ഗഡു ഇന്ന് മുതൽ വിതരണം….

അഞ്ച് ദിവസം ചുട്ടുപ്പൊള്ളും, കൊടുംചൂട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍….

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ ചീഫ്‌ ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച്….

ഉയർന്ന വൈദ്യുതി ഉപയോഗം; വൈദ്യുതി നിയന്ത്രണമില്ലാതെ പ്രതിസന്ധി മറികടക്കും

തിരുവനന്തപുരം: ലോഡ്‌ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോഡിലേക്ക്‌ കുതിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വൈദ്യുതി വിതരണം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. പുതിയ….

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയില്‍ ഇളവുകള്‍ നല്‍കി എംവിഡി

വടക്കാഞ്ചേരിയിൽ ഒമ്പത് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവുനൽകി മോട്ടോർ വാഹനവകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പ് ഇളവുകൾ വരുത്തിയതായി അറിയിച്ചിരിക്കുന്നത്…..