Author: Web Desk

എസ് അരുണ്‍കുമാര്‍ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി, ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം….

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർധന അനുവദിക്കാൻ ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. പണപ്പെരുപ്പം മൂലം ജീവിത….

യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന്….

57000 കടന്ന് സ്വർണവില; പവന് ഇന്ന് 360 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം….

കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ ജില്ലയിലും തുടക്കമാകുന്നു. കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാൻ കെഎൽഡി ബോർഡിന്റെ  ‘മേഖലാ കന്നുകാലി വന്ധ്യതാനിവാരണ കേന്ദ്രം(റഫറൽ) കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കും.   ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും….

ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.  വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ….

എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ഇന്നുമുതൽ

കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങും. സ്വിഫ്‌റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ്‌ ബസ്‌ വാങ്ങിയത്‌. 40 സീറ്റുള്ള ബസ്‌ ഒന്നിന്‌ 39.8 ലക്ഷം രൂപയാണ്‌ വില. വൈ-ഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി….

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. 11ാം തീയതിയാണ് കുട്ടിക്ക് പനിയും കടുത്ത തലവേദനയുമുണ്ടാകുന്നത്. 12ാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട്….

സ്കൂൾ ഒളിമ്പിക്സ് ആഘോഷമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്കൂൾ കലോത്സവത്തിൻ്റെ മാതൃകയിൽ കായികമേളയിൽ ചാമ്പ്യൻമാരാകുന്ന ജില്ലയ്ക്ക് എവർറോളിങ് സ്വർണക്കപ്പ് നല്‍കികൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പ്, അതേ നിലവാരത്തിൽ കായികമേളയ്ക്കും ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോഗ്രാം സ്വർണക്കപ്പ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിൻന്റെ ആലോചന. സമയപരിമിതി കാരണം ഇത്തവണ യാഥാർഥ്യമായില്ലെങ്കിൽ….