Author: Web Desk

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബര്‍ 4 (വ്യാഴാഴ്‌ച) വരെ ഉണ്ടായിരിക്കുന്നതാണ്. നാളെ (31-08-’25)റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. സെപ്റ്റംബർ 5 (വെള്ളിയാഴ്‌ച) മുതൽ 8 (തിങ്കളാഴ്‌ച) വരെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. സെപ്റ്റംബർ മാസത്തെറേഷൻ വിതരണം, സെപ്റ്റംബര്‍….

പേടിഎം യുപിഐ സേവനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കുന്നു? അലർട്ട് ലഭിച്ചവർ ചെയ്യേണ്ടത് ഇങ്ങനെ

ഗൂഗിൾ പ്ലേ നോട്ടിഫിക്കേഷന് പിറകേ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉയർന്നതോടെ കാര്യങ്ങൾ വ്യക്തമാക്കി പേടിഎം. യുപിഐയുമായി ബന്ധപ്പെട്ടാണ് പേടിഎം ഉപഭോക്താക്കൾക്കിടയിൽ ചില സംശയങ്ങൾ ഉയർന്ന് വന്നത്. പേടിഎമ്മിൽ യുപിഐ പേയ്മെൻ്റുകൾ നടത്താൻ ഒരു തടസവുമില്ലെന്നാണ് വിജയ് ശേഖർ ശർമ നയിക്കുന്ന ഈ പേയ്മെന്റ്….

വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ശനിയാഴ്ചയോടുകൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ….

അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയ 1.31 ലക്ഷം കാർഡ് ഉടമകളിൽ നിന്ന് 9.63 കോടി രൂപ പിഴ ഈടാക്കി

കേരളത്തിൽ റേഷൻ കാർഡ് ഉപയോഗിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയവരെ കണ്ടെത്തുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട് ആനുകൂല്യങ്ങൾ കൈപ്പറ്റിയ 1.31 ലക്ഷം അനർഹരായ കാർഡ് ഉടമകളെയാണ് കണ്ടെത്തിയത്. ഇവർക്കെതിരെ പിഴ….

സ്വകാര്യ ബസിൽ ജോലിക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്‌ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന….

രാജ്യത്ത്‌ ആദ്യം; ഒരധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്താദ്യമായി ഒരധ്യയന വർഷത്തിൽ സ്‌കൂൾ അധ്യാപകരുടെ എണ്ണം ഒരുകോടി കടന്നു. 2024-25 അധ്യയനവർഷത്തിൽ രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അധ്യാപക-വിദ്യാർഥി അനുപാതം മെച്ചപ്പെടുന്നതിൻ്റെ സൂചനയാണിതെന്നും 2022-’23 അധ്യയനവർഷം മുതൽ അധ്യാപകരുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു…..

കുത്തനെ ഉയർന്ന് സ്വർണവില, ആശങ്കയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000….

ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി, അടുത്ത 3 മണിക്കൂർ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം,….

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ….

അമീബിക് മസ്തിഷ്‌കജ്വരം; കോട്ടയത്തും ജാഗ്രത

സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വെള്ളത്തിലെ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാവുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും….