Author: Web Desk

എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ….

കോട്ടയത്ത് രാവിലെയും രാത്രിയും കൊടുംതണുപ്പ്; പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും

അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ 6 ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം കോട്ടയം ഇന്നലെ ആ ബാറ്റൺ പുനലൂരിന് (35.2 ഡിഗ്രി സെൽഷ്യസ്) കൈമാറി. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ….

നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ

പുതുവത്സരാഘോഷം പരിഗണിച്ച് സർക്കാർ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകി. ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തിക്കാം. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം….

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90 വയസ്സ്) അന്തരിച്ചു.  കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത….

ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും….

15 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ, ചെലവ് ചുരുക്കൽ ലക്ഷ്യം

ബിഎസ്എൻഎൽ ഏറെ വൈകാതെ 5ജിയിലേക്കും പ്രവേശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ഇക്കാര്യങ്ങൾ ബിഎസ്എൻഎൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എൻഎലിന് ആകെ 9.23 കോടി മൊബൈൽ വരിക്കാരാണുള്ളത്. ഇതിൽ 7 കോടിപ്പേർ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവർക്ക്….

മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. മേൽശാന്തി പതിനെട്ടാംപടിയിറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകരും. ഇതിനുശേഷം തീർത്ഥാടകരെ പതിനെട്ടാംപടി….

ഒമ്പത് മാസത്തിനിടെ പിടിച്ചത് 61.7 കോടിയുടെ മയക്കുമരുന്ന്

സംസ്ഥാനത്ത് നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത് 61.7 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ. കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ കടത്താൻ ശ്രമിച്ചതിന് പുറമെ, വിൽപ്പനയ്ക്ക് സൂക്ഷിച്ചവയും ഇക്കൂട്ടത്തിലുണ്ട്. വിദേശികളുൾപ്പെടെ 14 പേർ അറസ്റ്റിലായി…..

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും

നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നാണ് ഇനി നട തുറക്കുക. 30ന് വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും നട തുറക്കുന്നത്. വെർച്വൽ ക്യൂവിൽ ജനുവരി….

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക്, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം….