Author: Web Desk

പാൻ കാർഡ് 2.0; നമ്പർ മാറില്ല, ക്യുആർ കോഡോടെ ഇനി പുത്തൻ ‘പൊതു ഐഡി കാർഡ്’

ബിസിനസ് സംരംഭങ്ങൾക്ക് ഒരു ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പാൻ 2.0യിലേക്ക് ഓൺലൈനിലൂടെ സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം. നിലവിലെ പാൻ നമ്പർ മാറില്ല. പാൻ പുതുക്കുന്നതിനുള്ള പോർട്ടൽ ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ….

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി….

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പോലീസുകാർക്ക് ശിക്ഷ നല്ലനടപ്പ് പരിശീലനം

ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ ‘കെഎപി 4 ‘ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. തീവ്ര പരിശീലനം….

വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ….

വമ്പൻ ഇടിവിൽ സ്വർണവില; കോളടിച്ച് വിവാഹവിപണി

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞതോടെ സ്വർണവില ഇന്ന് 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്. ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1,760….

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി…..

നവംബർ 26 ദേശീയ വിര വിമുക്ത ദിനം; വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക

വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്ന് മുതൽ 14 വയസ് വരെയുളള….

പെർത്തിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ഓസീസിനെതിരെ 295 റൺസ് വിജയത്തോടെ പരമ്പരയിൽ മുന്നിൽ

ബോർഡർ- ഗാവസ്ക്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ. നായകൻ ജസ്‌പ്രീത്‌ ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ ഓസീസിന് പിടിച്ച് നിൽക്കാനായില്ല.  534 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റൺസിന് പുറത്തായി. 295 റൺസ് വിജയമാണ് ഇന്ത്യ….

സ്വർണവില താഴേക്ക്, വില ഇടിവിൽ ആശ്വസിച്ച് വിവാഹ വിപണി

സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 800  രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ….

താലൂക്കുതല അദാലത്ത് ഡിസംബർ 9 മുതൽ: അപേക്ഷകള്‍ ഡിസംബർ 2 മുതൽ നൽകാം

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകൾ ഡിസംബർ ഒമ്പത്‌ മുതൽ ജനുവരി 13 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല കലക്ടർമാർക്ക് നൽകി….