Author: Web Desk

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ….

വീണ്ടും റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്ന്  ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5….

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ നിയമിച്ചു. എൻപിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്. പ്രസിഡന്റ് അനുര ദിസനായകെയാണ് നിയമിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ….

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ….

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു. 2024 ഓക്ടോബര്‍ 1-നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ഇതനുസരിച്ച് CSC/അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര….

സ്വർണവില പവന് 56,000 രൂപയിൽ; ഗ്രാം വില 7,000 രൂപ തൊട്ടു

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360….

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി….

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (23-9-2024) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച (23-9-2024) കോഴിക്കോട്, കണ്ണൂർ,….

അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ. സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം…..

18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം

ഇന്‍സ്റ്റഗ്രാമിലെ പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു…..