Author: Web Desk

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ….

കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യെലോ അലർട്ടുള്ള ജില്ലകൾ: പാലക്കാട്, മലപ്പുറം,….

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു

നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട്….

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോകകപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ,….

കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ കൂടുതൽ എത്തുന്നതിനുള്ള കാരണമിത്; ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര – നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി  ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്….

ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ; ചരിത്രമുറങ്ങുന്നയിടത്തെ അറിയാം

ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 7,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ട്രെയിൻ മാർ​ഗം യാത്ര ചെയ്യുന്നത്. എന്നാൽ രാജ്യത്തെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന്….

EVR സ്മാരകം നാളെ വൈക്കത്ത് കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്യും

വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാർ ഇ വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ പെരിയാറിന്റെ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നാടിന്‌ സമർപ്പിക്കും. തമിഴ്നാട് സർക്കാർ….

കേരളത്തിൽ വീണ്ടും അതിശക്ത മഴ എത്തുന്നു; മറ്റന്നാൾ മുതൽ മഴയ്ക്ക് സാധ്യത

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ  സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് വ്യാഴാഴ്ച….

കുതിച്ച് സ്വർണവില, ഒപ്പം കൂടി വെള്ളിയുടെ വിലയും

സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്.  ആഗോള വിപണിയിൽ ഇന്നലെ സ്വർണം രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന….

ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധന

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷരതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ, വെല്ലുവിളികൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു….