Author: nammudenadu

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ….

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ്….

ആറ് മാസമായി റേഷന്‍ വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി റേഷന്‍ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് (അന്ത്യോദയ അന്നയോജന അഥവാ എഎവൈ) ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. റേഷന്‍ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളിലാണ് പരിശോധന. താലൂക്ക്….

‘ഹര്‍ ഘര്‍ തിരംഗ’: ത്രിവർണപതാക ഡിപിയാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച്, ത്രിവർണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ ഭാഗമായാണ് നിർദേശം. മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു. ഓഗസ്റ്റ് 13 മുതൽ 15….

നിയമലംഘനം കണ്ടെത്താൻ ​ഡ്രോൺ എഐ ക്യാമറ: ശുപാർശയുമായി മോട്ടോർവാഹന വകുപ്പ്

നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ….

ഡോക്ടർമാരുടെ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ സമിതി

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മരുന്നുകുറിക്കലിൽ പിടിമുറുക്കി സർക്കാർ. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകൾ….

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് നാലാം കിരീടം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്,….

ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം….

ജനകീയ ഹോട്ടലിലെ ഊണിന് വില 30 രൂപയായി ഉയർത്തി; പാഴ്സലിന് 35

ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20….

നെഹ്‌റു ട്രോഫിയില്‍ വീയപുരം ജലരാജാവ്

ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാരായി. അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച്….