Author: nammudenadu

ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി; മയക്കുമരുന്ന് കേസില്‍ ഇനി പരോളില്ല

മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി സാധാരണ പരോളോ അടിയന്തര പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറക്കി. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായശേഷം പരോളിലിറങ്ങി വീണ്ടും അതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ജയിൽച്ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ….

മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കാന്റീനുകളിലും വിദ്യാര്‍ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ….

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉത്സവബത്ത

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ….

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ മന്ത്രി. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണക്കാലത്ത്….

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ‘ആദിത്യ എൽ1’ തയ്യാർ; ഓഗസ്റ്റ് അവസാനം വിക്ഷേപണം

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്. 400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ….

പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ല: സുപ്രീംകോടതി

പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ((എന്‍സിടിഇ) വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം….

സ്വാതന്ത്ര്യ ദിനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ

ഓഗസ്റ്റ് പതിനഞ്ചിന് കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വരുത്തിയിരിക്കുന്നു. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40….

കര്‍ക്കിടകം അവസാനിക്കുന്നു; 43 ശതമാനം മഴയുടെ കുറവ്

കര്‍ക്കിടകം അവസാനിക്കാറായിട്ടും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ അതീവ ദുര്‍ബലമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ജില്ലയിലും സാധാരണ മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള കാലയളവില്‍ സംസ്ഥാത്ത് മഴയുടെ ലഭ്യതയില്‍ 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥ….

നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി

പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ. രണ്ട് വർഷത്തേക്കാണ് കരാർ. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112….

ഓണം വിപണി; 2000 പച്ചക്കറിച്ചന്ത 25 മുതൽ

ഓണം വിപണി ലക്ഷ്യമിട്ട്‌ കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌. ഊട്ടിയിൽനിന്ന്‌ കാരറ്റ്‌, ബീൻസ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന്‌ പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന്‌ പൊതുവിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി സംഭരിക്കും. 30 ശതമാനം വിലക്കുറച്ചായിരിക്കും വിതരണം ചെയ്യുക…..