Author: nammudenadu

നെഹ്റു മെമ്മോറിയൽ മ്യൂസിയം ഇനി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’; പേര് മാറ്റി കേന്ദ്ര സർക്കാർ

ഡൽഹിയിലെ ജവഹർ ലാൽ നെഹ്റുവിന്‍റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഔദ്യോഗികമായി ആഗസ്റ്റ് 14 മുതൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തതായി മ്യൂസിയം….

ഇടുക്കി അണക്കെട്ടിൽ 54 അടി വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയാകും

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ വൻകുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വർഷം ഇതേ സമയം….

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌ ; ആകെ സീറ്റ്‌ 485 ആയി

സംസ്ഥാനത്ത്‌ 14 സർക്കാർ നഴ്‌സിങ്‌ സ്കൂളിൽ ജനറൽ നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ്‌ വർധിപ്പിക്കും. പുതുതായി ആറ്‌ നഴ്‌സിങ്‌ കോളേജ്‌ ആരംഭിക്കുന്നതിന്‌ അനുമതി നൽകിയതിനു പിന്നാലെയാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. നഴ്‌സിങ്‌ പഠനത്തിനുള്ള സൗകര്യം പരമാവധി കേരളത്തിൽത്തന്നെ സൃഷ്ടിക്കണമെന്ന സർക്കാർ….

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 36 മാസത്തിനുള്ളിൽ; ആഗോള ടെൻഡറായി

ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്‌ച‌റൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ (എച്ച്‌ഐടിഇഎസ്‌)ആണ്‌ ടെൻഡർ ക്ഷണിച്ചത്‌. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. അന്നുതന്നെ തുറക്കും. തിങ്കളാഴ്‌ചയാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അവയവമാറ്റ ശസ്‌ത്രക്രിയ,….

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ

സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങൾ….

ഒന്നര വർഷം 18 കല്ലേറുകൾ; കല്ലേറിനെതിരെ ബോധവൽക്കരണം നടത്താൻ റെയിൽവേ

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന നിരവധി വാർത്തകൾ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപ്പറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും മറ്റും സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന….

കൊച്ചി മെട്രോ ഫേസ് 2; മൂന്ന് സ്റ്റേഷനുകൾക്കുള്ള ടെൻഡർ ക്ഷണിച്ചു

കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ കാക്കനാട് സ്പെഷ്യൽ….

ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി

വാർത്താചാനലുകൾ ഉൾപ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാൻ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾകൊണ്ട്‌ കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട്‌ ശക്തിപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ….

കാല്‍ലക്ഷം കടന്ന് അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ

സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ 25,000 കടന്നു. തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും….

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം

77 മത് സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. സെൻട്രൽ വിസ്ത നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള 1800 പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രത്യേക ക്ഷണിതാക്കളാകും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര….