Author: nammudenadu

ജസ്റ്റിസ് എസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ ഉന്നതതല സമിതി യോഗം ഗവർണർക്ക് ശുപാർശ നൽകിയത്. എസ്. മണികുമാറിന്റെ നിയമനത്തെ സ്പീക്കറും മുഖ്യമന്ത്രിയും അനുകൂലിച്ചു…..

ആധാർ പുതുക്കൽ: സൗജന്യസേവനം സെപ്റ്റംബർ 30 വരെ

ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ്….

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ദിവസവേതനം 333 രൂപയാക്കി, ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ പ്രതിദിന വേതനം 311ൽ നിന്ന് 333 രൂപയാക്കി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ….

കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്‌ കേസെടുക്കാം; നിയമതടസ്സമില്ലെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്തെ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കേസെടുക്കാനും അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിക്കാനും നിയമതടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും നടപടിയെടുക്കാം. നോർത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ തലയോലപ്പറമ്പ്‌ ശാഖയിലെ ഉദ്യോഗസ്ഥരെ കേസിൽനിന്ന്‌ ഒഴിവാക്കിയ….

അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും

സംസ്ഥാനത്ത്‌ എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്‌ ഇന്ന് തുടക്കമാകും. അതിഥി പോർട്ടൽ വഴി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ….

വലിയ ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയം

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ….

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം നാളെ

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വാക്സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. വാക്സിനേഷന്‍….

കേരളത്തിലെ ഈ 5 റെയിൽവേ സ്റ്റേഷൻ, തെരഞ്ഞെടുത്ത് കേന്ദ്രം; 25000 കോടിയുടെ പദ്ധതി, 508 ഇടത്ത് നവീകരണം

രാജ്യത്തെ റെയിൽവേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായാണ് 25000 കോടിയുടെ പദ്ധതിക്ക് മോദി തുടക്കമിട്ടത്. പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പയ്യന്നൂര്‍, കാസർകോട്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ്….

മൂന്ന് മാസം കൂടി ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക്, അതായത് ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ് ലാപ്ടോപ്പ് അടക്കമുള്ള….

ക്ഷേമപെൻഷൻ വിതരണം; സർക്കാർ 1762 കോടി രൂപ അനുവദിച്ചു

ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു…..