Author: nammudenadu

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി കരാറുകള്‍ നീട്ടി

വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വയ്ക്കുന്നത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി….

‘രസീത് നൽകി നറുക്കെടുത്ത് മത്സര വിജയികൾക്ക് മദ്യം സമ്മാനം’: ശിക്ഷാർഹമെന്ന് എക്സൈസ്

ഓണക്കാലത്ത് ക്ലബ്ബുകളോ കലാ – സാംസ്കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസിന്റെ….

നിറം മാറി കാവിയണിഞ്ഞ് വന്ദേഭാരത്; ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി

വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. രാജ്യത്ത് പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം നടത്തി ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). നിലവിലുള്ള നീല വെള്ള – കോംബിനേഷനിൽനിന്ന് വ്യത്യസ്തമായി ഓറഞ്ച് – ഗ്രേ നിറത്തിലുള്ള….

അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് 35,000ത്തോളം കോടി രൂപ

ബാങ്കുകളില്‍ അവകാശികള്‍ ആരും അന്വേഷിച്ച് എത്താതെ കിടക്കുന്ന നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നാണ് ബാങ്കുകള്‍ വിളിക്കുന്നത്. പത്ത് വര്‍ഷത്തില്‍ അധികം കാലം നിക്ഷേപത്തെക്കുറിച്ച് ആരും അന്വേഷിച്ച് എത്തിയില്ലെങ്കില്‍ ഈ പണം ബാങ്കുകളില്‍ സൂക്ഷിക്കുകയില്ല. അവകാശികള്‍ ഇല്ലാത്ത ഇത്തരം നിക്ഷേപങ്ങളെ റിസര്‍വ്….

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ്

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന….

മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ ഫ്‌ളാഷ് ലൈറ്റ് നിരോധിച്ചു

മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി…..

അഴിമതിരഹിത കേരളത്തിനായി കർശന നടപടിയുമായി വിജിലൻസ്‌

സംസ്ഥാനത്ത്‌ അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി വിജിലൻസ്‌ വിഭാഗം. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്‌. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. അഴിമതി നിരോധന നിയമം കർശനമാക്കിയാണ്‌ വിജിലൻസ്‌….

ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത് ചാന്ദ്രയാൻ

ഐഎസ്‌ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങിന്‌ രണ്ട്‌ ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്‌ത്തലും വിജയകരമായി. 13 കിലോഗ്രാം ഇന്ധനം 18 സെക്കന്റ്‌ ജ്വലിപ്പിച്ചാണ്‌ പഥം താഴ്‌ത്തിയത്‌. ബുധൻ ഉച്ചയ്ക്കുശേഷം….

‘ലൂണ 25’ തകർന്നുവീണു; സ്ഥിരീകരിച്ച് റഷ്യ

റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്‌‌മോസ് സ്ഥിരീകരിച്ചു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ആഗസ്‌ത്‌ പതിനൊന്നിന്‌ വിക്ഷേപിച്ച ലൂണ….

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 5 കിലോ അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ….