Author: nammudenadu

പൂവ് വിപണി സജീവമായി; ഇത്തവണ പതിവിലും വില കുറവ്

അത്തം പിറന്നതോടെ കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ചാല മാർക്കറ്റിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂവണ്ടി എത്തുകയാണ്. പ്രധാനമായും തോവാളയിൽ നിന്നുള്ള പൂക്കൾ. ഒപ്പം….

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പുകൾ

കേരളത്തിലോടുന്ന വിവിധ ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. മംഗളൂരു – തിരുവനന്തപുരം മലബാർഎക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16629 -16630) 22 മുതൽ പട്ടാമ്പിയിലും ചണ്ഡീഗഡ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് 23 മുതൽ തിരൂരിലും സ്‌റ്റോപ്പ്‌….

അത്തം പിറന്നു, ഇനി പത്ത് നാൾ; ഓണാവേശത്തിലേക്ക് മലയാളി

പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും…..

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികൾ

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്‌തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്…..

രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി….

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത; 24.04 കോടി അനുവദിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ /അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ. അംഗങ്ങൾക്ക് 6,000 രൂപയും പെൻഷൻകാർക്ക് 2,000 രൂപയും ഉത്സവബത്ത നൽകും. ഇതിനായി 24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ക്ഷേമനിധി ബോർഡിൽ 38,000….

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല….

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ, പുതിയ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന….

സെക്രട്ടറിയറ്റിലെ സ്ഥാനക്കയറ്റത്തിന്‌ മത്സരപരീക്ഷ അടിസ്ഥാനമാക്കണമെന്ന് സെന്തിൽ കമ്മിറ്റി റിപ്പോർട്ട്‌

സെക്രട്ടറിയറ്റിൽ മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും ഇ ഓഫീസ്‌ സംവിധാനം കാര്യക്ഷമമാക്കാൻ ഐടി പ്രൊഫഷണലുകളെ നിയമിക്കണമെന്നും ശുപാർശ. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഡീഷണൽ ചീഫ്‌ സെക്രട്ടറി വി എസ്‌….