Author: nammudenadu

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ….

എറണാകുളം– വേളാങ്കണ്ണി, കൊല്ലം–തിരുപ്പതി ദ്വൈവാര ട്രെയിനുകൾക്ക് അനുമതി

എറണാകുളം- വേളാങ്കണ്ണി ബൈവീക്കിലി, കൊല്ലം- തിരുപ്പതി ബൈവീക്കിലി ട്രെയിനുകൾക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകി. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ് തുതൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കൾ, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സർവീസ്. ഏതാനും വർഷങ്ങളായി സ്പെഷലായി ഈ ട്രെയിൻ….

വാഹനരേഖകളില്‍ ഇനി മൊബൈല്‍ നമ്പറും; ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടക്കില്ല

ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ് വേഡ് ഈ മൊബൈല്‍നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച്….

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി 31 വരെ മാത്രം

ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാം….

കരട്‌ പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ; പൊതുപരീക്ഷ 12-ാം ക്ലാസിൽ മതി

സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായ 12-ാംക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്ന് ശുപാർശ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അംഗീകരിച്ച കരട് ചട്ടക്കൂടിലാണ് ഈ നിർദേശം. എസ്.എസ്.എൽ.സി., പ്ലസ് ടൂ തലങ്ങളിലായുള്ള പൊതുപരീക്ഷകൾ ഒഴിവാക്കി 12-ാം ക്ലാസിൽ മാത്രമായി നിജപ്പെടുത്തണം. മറ്റുക്ലാസുകളിൽ മൂല്യനിർണയത്തിനായി….

സപ്ലൈകോ ഓണം ഫെയർ നാളെ മുതൽ

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം. പകൽ 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സപ്ലൈകോ ജില്ലാതല ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണം ഫെയറിലും സപ്ലൈകോയുടെ….

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യത

17-08-2023 മുതൽ 21-8-2023 വരെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകള്‍ ഇല്ല. നിലവില്‍ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ….

ജിപിഎസ്: മോട്ടോർ വാഹന വകുപ്പ് നിബന്ധന കടിപ്പിച്ചു

പൊതുയാത്രാ, ചരക്ക് വാഹസനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കുന്ന കമ്പനികൾക്കുള്ള വ്യവസ്ഥകൾ മോട്ടോർ വാഹന വകുപ്പ് ശക്തമാക്കിയതോടെ ഭൂരിഭാഗം കമ്പനികളും സംസ്ഥാനത്തെ പ്രവർത്തനം നിർത്തിയത് വാഹന ഉടമകളെ വലയ്ക്കുന്നു. 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം അടച്ച് ഒരു കമ്പനി മാത്രമാണ് പ്രവർത്തനാനുമതി നേടിയത്. മറ്റു….

സ്റ്റേഷനില്‍ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും

സ്റ്റേഷനില്‍ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനെ കുറിച്ച് വിശദീകരിച്ച് കേരള പോലീസ്. അപേക്ഷകൻ ഒരു പോലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം,….

മാന്ത്രികവാലുമായി കപീഷ്‌ വീണ്ടുമെത്തുന്നു ; പുസ്‌തകരൂപത്തിൽ വായനക്കാരിലേക്ക്

യഥേഷ്‌ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ്‌ വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂമ്പാറ്റ’യിലൂടെ പല തലമുറകളിലെ ലക്ഷക്കണക്കിന്‌ കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ്‌ പുസ്‌തകരൂപത്തിൽ ചിങ്ങം ഒന്നിന്‌ വായനക്കാരിലെത്തുന്നത്‌. 1978 ജൂൺ മുതൽ 89 ഒക്ടോബർ വരെയാണ്‌ പൂമ്പാറ്റയിൽ കപീഷ്‌ ഉണ്ടായിരുന്നത്‌. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ….