Author: nammudenadu

ഇന്ത്യയുടെ ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപണം ചെയ്യും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള പേടകമാണിത്. വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽനിന്ന് 1.5 മില്യൻ കിലോമീറ്റർ….

വിദേശവിദ്യാര്‍ത്ഥികളില്‍ ഒന്നാമത്‌ ഇന്ത്യക്കാര്‍; ആറ് മാസത്തിനിടെ നല്‍കിയത് 142848 വിസകളെന്ന് യു.കെ

യു.കെയിലുള്ള വിദേശവിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 142848 സ്റ്റുഡന്റ് വിസകളാണ്. ഇതോടെ യുകെ-യിലെ വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. 2022 ജൂണില്‍ 92965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്. ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത് 54 ശതമാനം….

ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തിന് ഒരു ദിനം ബാക്കി നില്‍ക്കെ അടുക്കളയിലേക്കുള്ള പച്ചക്കറികളും പലവ്യജ്ഞനങ്ങളും എത്തിക്കാനും ഓണക്കോടികൾ വാങ്ങാനുമുള്ള തിരക്കിലാണ് ഇന്ന് ഓരോ കുടുംബവും. അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍ എന്നിരുന്നാലും ആ ഓട്ടം മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന ദിവസമാണ് ഉത്രാടം. കാണം….

2023 വരൾച്ചാവർഷം; മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ ബാധിച്ചു

മഴക്കുറവ്‌ തുടരുന്നതിനാൽ 2023 വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു. 2022 മൺസൂൺ മുതൽ മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്‌. ഒക്‌ടോബർ –….

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് നീരജ് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍….

ചാന്ദ്രയാൻ-3 വിജയം, അടുത്ത ലക്ഷ്യം സൂര്യൻ

ചന്ദ്രയാൻ-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആർഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്…..

എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ മുതല്‍; ബുക്കിംഗ് ആരംഭിച്ചു

പുതുതായി അനുവദിച്ച എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ അടുത്തമാസം 25 ന് ( സെപ്റ്റംബര്‍ 25) സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക്….

ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനവുമായി മോദി

ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്….

മധുര- ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഇന്നുമുതൽ

കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങി.മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി….

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 5-സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തില്‍

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമായി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റ ബേസ് ഫോര്‍ അക്കമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്…..