Author: nammudenadu

പ്രധാനമന്ത്രി നാളെ വിഎസ്എസ്‌സി സന്ദർശിക്കും; ​ഗ​​ഗൻയാന്റെ ഒരുക്കങ്ങൾ വിശകലനം ചെയ്യും

നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കും. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് പ്രധാനമന്ത്രി വിഎസ്എസ്‌സിയിലെത്തുന്നത്. രാവിലെ 10.45 മുതൽ 11.45 വരെ നടക്കുന്ന ശാസ്ത്രജ്ഞരുടെ യോ​ഗത്തിലും….

2.32 കി.മീ. നീളം, 34 തൂണുകൾ, 978 കോടി ചെലവ്; ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഏകദേശം 2.32 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു ഞായറാഴ്ച പുലർച്ചെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 980 കോടി രൂപയാണ് ഈ മനോഹര പാലത്തിന്‍റെ….

സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്…..

ട്രെയിൻ ടിക്കറ്റ് ബുക്കിങ്; ഇനി സീറ്റ് കിട്ടിയാൽ മാത്രം പണം മതിയെന്ന് ഐആർസിടിസി

ഐആർസിടിസിയുടെ ഐ പേ പേയ്‌മെൻ്റ് ഗേറ്റ്‌വേയിൽ ആണ് ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് കൺഫേം ചെയ്യുമ്പോൾ മാത്രം ഇനി പണം നൽകിയാൽ മതി. iPay പേയ്‌മെൻ്റ് ഗേറ്റ്‌വേയുടെ ‘ഓട്ടോ പേ’ ഫീച്ചർ, യുിപിഐ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ….

പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ വരുന്നു

പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വൈകാതെ മോചിതമാകും. 2025-ഓടെ പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ). ഇതിനുകീഴിലുള്ള ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.) ആണ് ‘ഇന്ത്യൻ….

എന്താണ് നീല ആധാർ കാര്‍ഡ്?, എങ്ങനെ അപേക്ഷിക്കാം?

ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗമുണ്ട്. ബാൽ ആധാർ കാർഡ് ആണ് ബ്ലൂ ആധാർ എന്ന് അറിയപ്പെടുന്നത്. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം നൽകുന്ന ആധാര്‍ കാര്‍ഡ് ആണിത്. 2018 ൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ്….

കൊടും ചൂടില്‍ വെന്തുരുകി കേരളം; 9 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 23, 24 ) കൊല്ലം, ആലപ്പുഴ,….

അ​ഗ്നിവീരന്മാരാകണോ? മാർച്ച് 22 വരെ അപേക്ഷിക്കാം

അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ ജനറൽ ഡ്യൂട്ടി വിഭാ​ഗത്തിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22 വരെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 22 മുതലാകും പൊതുപരീക്ഷ ആരംഭിക്കുക. ഓഫീസ് അസിസ്റ്റൻ്റ്, ടെക്‌നീഷ്യൻ, ട്രേഡ്‌സ്‌മാൻ, വനിതാ മിലിട്ടറി പോലീസ്, നഴ്‌സിംഗ് അസിസ്റ്റൻസ്, ശിപായി….

മാർച്ച് 7- ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

റേഷൻ വ്യാപാരി വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര ഗവൺമെൻറ് കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ.ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് ഏഴിന്….

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഇന്നും നാളെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി….