Author: nammudenadu

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തില്ലെന്ന് ക്ഷേത്രഭരണ സമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി. 2016-ലാണ് ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചുകൊണ്ട്….

പഴയ വാഹനം സ്ക്രാപ്പിന് കൊടുക്കും മുൻപ് അറിയണം; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം

പഴകിയ വാഹനം ഉപയോഗശൂന്യമായാൽ പലരും അത് സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിച്ച് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ വാഹനം കൈമാറിയാലും നിയമപരമായ ബാധ്യതയിൽ നിന്ന് ഉടമ പൂർണമായി ഒഴിവാകണമെന്നില്ല. ഭാവിയിൽ വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ….

KSRTC ബസുകളുടെ യാത്രാസമയത്തില്‍ അഞ്ചു മുതല്‍ പത്ത് മിനിട്ടു വരെ മാറ്റം വരുത്തും

കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം യാത്രക്കാരില്ലാതെ നഷ്ടത്തിലായ സ്വകാര്യ ബസുകാരുടെ പ്രതീക്ഷ സർക്കാർ ഇടപെടലിൽ. പ്രിയദർശിനിക്കൊപ്പം ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസം 1500-നും 2000 രൂപയ്ക്കും ഇടയിൽ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രശ്നം….

വാട്സ്ആപ്പ് യൂസര്‍ നെയിം ഫീച്ചറിന്റെ അപകടങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വാട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന യൂസര്‍ ഐഡി ഫീച്ചര്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഫീച്ചര്‍ വരുന്നതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധനകള്‍ക്ക് തയ്യാറെടുക്കുന്നത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മെറ്റയ്ക്ക് നോട്ടീസ് നല്‍കും എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ഫോണ്‍….

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു. നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ് നിയമിതനായത്. ഖഡ്ക്‌വാസ്ല നാഷണല്‍ ഡിഫൻസ് അക്കാഡമി പൂർവ വിദ്യാർത്ഥിയായ ജനറല്‍ ധീരജ് സേത്ത്, 1986 ഡിസംബറിലാണ്….

കൈവിടുന്ന അമ്മമാർ, തെരുവിലാകുന്ന പിഞ്ചോമനകൾ

കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ലിയു.സി) കൈമാറുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. 2019 മാർച്ച് മുതൽ 2026 ജൂൺ അഞ്ച് വരെ 150ലേറെ കുഞ്ഞുങ്ങളെയാണ് എറണാകുളം സി.ഡബ്ലിയു.സിയിൽ കിട്ടിയത്. തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും ഇതാണവസ്ഥ. അഭ്യസ്തവിദ്യരായ അവിവാഹിതരായ 25 വയസിൽ….

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുളളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും….

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി….

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് (73 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി….

റൂട്രോണിക്സ് പരീക്ഷയിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന് മികവാര്‍ന്ന വിജയം

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2026 മെയില്‍ നടത്തിയ വിവിധ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളുടെ പരീക്ഷയില്‍ തലയോലപ്പറമ്പ് ICM ല്‍ പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടി. പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിങ്,….