Author: nammudenadu

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ….

ചക്ക പശയുടെ രഹസ്യമറിയാം…; സയൻസ് ഓഫ് ചക്കപ്പശ

ചക്ക മുറിക്കുമ്പോൾ കൈയ്യിലും കത്തിയിലും പശ ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? ചക്കപ്പശ കൈയിൽ ഒട്ടിപ്പിടിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്. ചക്കയുടെ പശയെ ലാറ്റക്‌സ് എന്ന് പറയും. ഇതിൽ വെള്ളം, പ്രകൃതിദത്തമായ റബ്ബർ, പശയുള്ള കറകൾ അഥവാ റെസിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു, റബ്ബറിന്റെ….

താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി

താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ….

പിഎം-കിസാൻ 23-ാം ഗഡു വിതരണം ആരംഭിച്ചു

രാജ്യത്തെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 23-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്ന് നിർവഹിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലും പശ്ചിമ ബംഗാൾ സർക്കാരിന്റെ സഹകരണത്തോടെയുമാണ്….

അവധി ദിനങ്ങളിൽ വലിയ ബസുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിടില്ല; മൂന്നാറിൽ പുതിയ പരിഷ്കാരം

ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് ഒരാഴ്‌ച മുൻപെടുത്ത ഗതാഗത പരിഷ്ക്കാരങ്ങൾ മൂന്നാറിൽ നടപ്പാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഈ മാസം 30 ന് മുൻപ് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണയിൽ ഓരോ വകുപ്പുകൾക്കും ചുമതല നൽകി. എന്നാൽ വിവിധ പഞ്ചായത്തുകളിൽ ഓട്ടോറിക്ഷകൾക്ക്….

പുതിയ ജില്ലകൾ; സാധ്യത പരിശോധിക്കാൻ സർക്കാർ

ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ സാധ്യത. ഇതേക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അതിൻ്റെ സൂചനയാണ്. 1984 ൽ കാസർകോട് ആണ് കേരളത്തിൽ അവസാനമായി രൂപീകരിക്കപ്പെട്ട ജില്ല. 12 വർഷം….

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കാന്‍ റെയില്‍വേ

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ തയാറെടുത്ത് റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ….

രോഗം പരത്താൻ കൊതുകുപട, വേണം അതീവ ജാഗ്രത

കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നിരിക്കെ രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി….

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി….

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാരിന്റെ നയപ്രഖ്യാപനം. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍….