Author: nammudenadu

കർക്കടകമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നട ജൂലൈ 16-ന് വൈകിട്ട് തുറക്കും. പതിവ് പ്രതിമാസ പൂജകളുടെ ഭാഗമായി തുറക്കുന്ന സന്നിധാനത്ത് അഞ്ചുദിവസം നീളുന്ന പ്രത്യേക പൂജകളും ദർശനവും നടക്കും. ജൂലൈ 16-ന് വൈകിട്ട് തന്ത്രി സന്നിധാനത്ത് ചടങ്ങുകൾക്ക് നേതൃത്വം….

പരമ്പരാഗത ബിരുദത്തിന് വിദ്യാർഥികൾ കുറയുന്നു

രാജ്യത്തെ പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ(എഐഎസ്എച്ച്ഇ) റിപ്പോർട്ട്. ആദ്യമായിട്ടാണ് ബിഎ, ബിഎസ്‌സി തുടങ്ങിയ പരമ്പരാഗത പ്രോഗ്രാമുകളിൽ ഇത്തരമൊരു മാറ്റം പ്രകടമാകുന്നത്. വൊക്കേഷനൽ, പ്രഫഷനൽ പ്രോഗ്രാമുകൾക്കു സർക്കാർ നൽകുന്ന പ്രാധാന്യം ഉൾപ്പെടെ….

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ‘കാപ്ച’ ഒഴിവാക്കി ഐ.ആർ.സി.ടി.സി

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കുഴക്കിയിരുന്ന ‘കാപ്ച’ ഐആർസിടിസി വെബ്സൈറ്റിൽനിന്നു ഒഴിവാക്കി. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് വഴി 8 ക്ലിക്കുകൾ കൊണ്ട് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നുറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ സേവ് ചെയ്തിട്ടുണ്ടെങ്കിൽ 6….

എല്‍പിജിക്കും പെട്രോളിനും വില വര്‍ദ്ധിക്കാന്‍ സാദ്ധ്യത; നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോർമുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി…..

ത്രിഭാഷാ പദ്ധതിയിൽ പുതിയ മാർഗ്ഗരേഖയുമായി സി.ബി.എസ്.ഇ

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കരിച്ച ത്രിഭാഷാ പദ്ധതിയിൽ പുതിയ മാർഗ്ഗരേഖയുമായി സി.ബി.എസ്.ഇ. പുതിയ മാനദണ്ഡപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷയ്ക്ക് (R3) പ്രത്യേക പരീക്ഷ ഉണ്ടാകില്ല. എന്നാൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്‌കൂൾ തലത്തിൽ….

മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനിൽ മേനോന്റെ ദൗത്യം രാത്രി 8.17ന്

മലയാളിക്ക് ഇന്ന് അഭിമാന ദിനം. മലയാളിയായ അനിൽ മേനോൻ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇന്നാണ് ദൗത്യം. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ. ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ്….

കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം….

ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വർധിച്ച വൈദ്യുതി ഉപയോഗവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവും കാരണം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ മൂലമുള്ള മഴക്കുറവും ഉയർന്ന താപനിലയുമാണ് ഉപയോഗം കൂടാൻ….

ട്രെയിനിലെ എസി കോച്ച് യാത്രക്കാർ 4 വർഷത്തിനിടെ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടവലുകളും കിടക്കവിരികളും നല്‍കാറുണ്ട്. ഇങ്ങനെ നല്‍കുന്നവ യാത്രക്കാര്‍ വ്യാപകമായി മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ മോഷ്ടിച്ചത് 1.27 കോടിയിലധികം ബെഡ്റോള്‍….

ശബരിമലയ്ക്ക് ഇനി രാജ്യാന്തര മുഖച്ഛായ; ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, നിയന്ത്രിത അനൗൺസ്മെന്റുമായി ദേവസ്വം ബോർഡ്

ലോകോത്തര തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയെ കൂടുതൽ ആകർഷകവും പ്രഫഷണൽ നിലവാരത്തിലുമെത്തിക്കാൻ വൻ പരിഷ്കരണ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ‘ശബരിമല വിഷൻ പ്ലാൻ–2026’ന്റെ ഭാഗമായി മണ്ഡലകാലം മുതൽ ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, പ്രഫഷണൽ ലൈറ്റിങ്, നിയന്ത്രിത അനൗൺസ്മെന്റുകൾ….