Author: nammudenadu

2023 വരൾച്ചാവർഷം; മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ ബാധിച്ചു

മഴക്കുറവ്‌ തുടരുന്നതിനാൽ 2023 വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു. 2022 മൺസൂൺ മുതൽ മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്‌. ഒക്‌ടോബർ –….

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് നീരജ് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍….

ചാന്ദ്രയാൻ-3 വിജയം, അടുത്ത ലക്ഷ്യം സൂര്യൻ

ചന്ദ്രയാൻ-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആർഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്…..

എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ മുതല്‍; ബുക്കിംഗ് ആരംഭിച്ചു

പുതുതായി അനുവദിച്ച എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ അടുത്തമാസം 25 ന് ( സെപ്റ്റംബര്‍ 25) സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക്….

ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനവുമായി മോദി

ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്….

മധുര- ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഇന്നുമുതൽ

കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങി.മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി….

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 5-സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തില്‍

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമായി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റ ബേസ് ഫോര്‍ അക്കമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്…..

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ്….

ലോക ബാഡ്‌മിന്റണിൽ എച്ച്‌ എസ്‌ പ്രണോയിക്ക്‌ വെങ്കലം; മെഡൽ നേടുന്ന ആദ്യ മലയാളി

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ്….

ഇന്ന് താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും….