Author: nammudenadu

യാത്ര എളുപ്പമാക്കാൻ മെട്രോ ഫീഡർ സർവീസുകൾ ആരംഭിച്ചു

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്. പുതിയ ഫീഡർ സർവീസുകൾ….

കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പരക്കെ മഴ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക,….

ജി–20 ഉച്ചകോടിക്ക്‌ ഇന്ന്‌ തുടക്കം

ഇന്ത്യ ആതിഥ്യമരുളുന്ന ജി–20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന്‌ ഡൽഹിയിൽ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത്‌ മണ്ഡപത്തിൽ ഇരുപതോളം രാഷ്‌ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ്‌….

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 24 മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റ് മാസം നടത്തിയ പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ 24 മരുന്നുകളാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ….

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ….

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ: കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതിയില്ലാതെ കേരളം. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ. ഇതിൽ ബഹുഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ 2022- 23 വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. സ്കൂളുകൾ,….

ആധാർ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്നത്. സമയപരിധി ഇപ്പോൾ മൂന്ന് മാസത്തേക്ക് നീട്ടിയിരിക്കുകയാണ് യുഐഡിഎഐ, ഉപയോക്താക്കൾക്ക് ആധാർ പുതക്കാനുള്ള അവസരം 2023 ഡിസംബർ….

പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപോലീസ്

പാസ്പോർട്ടിനായുള്ള പോലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപോലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപോലീസ്. പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും….

ചരിത്ര ഭൂരിപക്ഷം; പുതുപ്പള്ളിയുടെ പുതിയ നായകനായി ചാണ്ടി ഉമ്മന്‍, ജെയ്ക്കിന് ഹാട്രിക് തോൽവി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം…..

ലോങ്ങ് റൂട്ടില്‍ സർവീസ് നടത്താൻ KSRTC; എത്തുന്നത് ലക്ഷ്വറി ബസ് ഉള്‍പ്പെടെ 151 ബസുകൾ

അന്തഃസംസ്ഥാന പാതകളിൽ സ്വകാര്യ ബസുകളുടെ മത്സരം നേരിടാൻ കെ.എസ്.ആർ.ടി.സി. 151 ബസുകൾ വാങ്ങുന്നു. പദ്ധതിവിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകൾ സ്വിഫ്റ്റിന് നൽകാനാണ് സാധ്യത. സൂപ്പർ ഫാസ്റ്റായി ഓടിക്കാൻ അശോക് ലെയ്ലൻഡിൽനിന്ന് കഴിഞ്ഞ ദിവസം 131….