Author: nammudenadu

വിവിധ വകുപ്പുകൾ സെമിനാറുകൾക്ക്‌ ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകൾ ഉൾപ്പെടെ പഠന, പരിശീലന പരിപാടികൾക്കായി ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി. ഗ്രാന്റ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഉത്തരവ്‌ ബാധകമാണ്‌. സെമിനാറുകൾ,….

ചരിത്രത്തിലെ ഏറ്റവും മോശമായ ഓ​ഗസ്റ്റ്, 100 വർഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ഓ​ഗസ്റ്റ്

ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ്….

ഓണത്തിന് ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം വർധന

ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ….

വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന്

ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം വരുന്നു. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂണാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ….

സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നൽ സാധ്യതയും

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്…..

യാത്ര സുരക്ഷിതമാക്കാൻ കേരള പോലീസിന്റെ ‘ട്രാക്ക് മൈ ട്രിപ് ‘

യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള പുതിയ സംവിധാനവുമായി കേരള പോലീസ്. കേരള പോലീസിന്റെ പോൽ ആപ് വഴിയാണ് പുതിയ സംവിധാനം ലഭ്യമാകുന്നത്. പോൽ ആപിലുള്ള ട്രാക്ക് മൈ ട്രിപ് ഓപ്‌ഷനിൽ യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ യാത്ര….

കേരളത്തിന് രണ്ടാം വന്ദേഭാരത്; ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. രണ്ട് നിര്‍ദ്ദശങ്ങളാണ്….

തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 240 രൂപ വർധിച്ച് 44,000 രൂപയുമായി…..

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി

ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ….

ചന്ദ്രോപരിതലത്തിൽ സൾഫർ; സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ….