Author: nammudenadu

ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ പാസായി; റിസോര്‍ട്ട്, പാര്‍ട്ടി ഓഫിസ് തുടങ്ങിയവയ്ക്ക് ഇനി നിയമ പരിരക്ഷ

ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത….

വാട്സ് ആപ്പിൽ ഇനി ചാനൽ സൗകര്യവും

വാട്സ്ആപ്പിൽ പുത്തൻ അപ്ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ….

കെ–ടെറ്റ്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് മാർക്ക് ഇളവില്ല

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്. ഇതേ ആനുകൂല്യം ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും….

വാഹനങ്ങളില്‍ ആറ് എയർബാഗ് നിർബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല

ആറ് എയർബാഗുകൾ നിർബന്ധമാക്കേണ്ട ആവശ്യം ഇനിയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി നിലവിൽ വരുന്നതോടെ നിർമാതാക്കൾ ആറ് എയർബാഗുകൾ കൂടുതൽ വാഹനങ്ങളിൽ ഘടിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഓട്ടോമൊബൈൽ കമ്പോണന്റ് മാനുഫാച്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസിഎംഎ) 63–ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചു….

തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കം

തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതി മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് നാളെ ഉദ്ഘാടനം ചെയ്യും. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍….

കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം, ‘ഉജ്വല’ 75 ലക്ഷം കണക്ഷൻ കൂടി

പി എം ഉജ്വല യോജന (പി എം യു വൈ) വിപുലീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പി എം ഉജ്വല യോജന വിപുലീകരിക്കാൻ അംഗീകാരം നൽകിയത്…..

നിപയിൽ ഇക്കുറി ആദ്യ ആശ്വാസവാർത്ത പുറത്ത്, മൂന്ന് ആക്ടിവ് കേസുകളിൽ ഒരാളുടെ പനി മാറി

നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. 2018 ൽ കേരളം സമ്പൂർണമായി പരാജയപ്പെടുത്തിയ വൈറസ് വീണ്ടുമെത്തിയപ്പോഴും നമ്മൾ ഇക്കുറിയും വൈറസിനെ തോൽപ്പിക്കുമെന്ന വിശ്വാസം ഏവർക്കുമുണ്ട്. ആ വിശ്വാസങ്ങൾക്ക് ബലമേകുന്ന ആദ്യ ആശ്വാസ വാർത്തയാണ് ഇപ്പോൾ കോഴിക്കോട്….

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത്….

കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം 24 വരെ വലിയ….

ഗൂഗിള്‍ പേയില്‍ പേയ്‌മെന്റ് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാം

ഗൂഗിള്‍ പേ ആപ്പില്‍ ഉപയോഗപ്രദമായതും എന്നാല്‍ പലരും ഉപയോഗിക്കാത്തതുമായ നിരവധി ഫീച്ചറുകളുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പേയ്‌മെന്റ് റിമൈന്‍ഡര്‍. എല്ലാ മാസവും അടയ്‌ക്കേണ്ട ബില്ലുകളും റീചാര്‍ജുകളും കൃത്യമായ തിയ്യതിയില്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് ഇത്. കറന്റ് ബില്ലുകള്‍, ഫോണ്‍ റീചാര്‍ജുകള്‍, ഡിടിഎച്ച്‌ റീചാര്‍ജുകള്‍ എന്നിങ്ങനെയുള്ള….