Author: nammudenadu

കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്

രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. എൻഐവിയിൽ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ….

സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ ഉയർത്തി യുകെ; അടുത്തമാസം പ്രാബല്യത്തിലാകും

സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ ഉയർത്തി യുകെ. വിദ്യാർത്ഥി വീസയിൽ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ വിദ്യാർത്ഥി വീസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി. ആറുമാസത്തിൽ താഴെയുള്ള സന്ദർശന വീസ ഫീസിൽ 15 പൗണ്ട് വർധിപ്പിച്ചു. 115 പൗണ്ട്….

പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി; സമ്മേളനം തിങ്കളാഴ്ച

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ….

ഇടിമിന്നലിനൊപ്പം ശക്തമായ മഴയും; 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ….

കെഎസ്‌ആർടിസിയുടെ എസി ജനത നാളെമുതൽ

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ്‌ മിനിമം നിശ്ചയിച്ചത്‌. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും. എസി….

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും വന്ദേ മെട്രോയും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ദീർഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പർ ട്രെയിനുകളും, ഒപ്പം വന്ദേ മെട്രോകളും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്‌) യിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു…..

‘ആയുഷ്മാന്‍ ഭവ’ സമഗ്ര ആരോഗ്യസംരക്ഷ ക്യാമ്പയിന്‍, പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബർ 17-നാണ് മോദിയുടെ പിറന്നാള്‍. ഇതിനോട് അനുബന്ധിച്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘ആയുഷ്മാന്‍ ഭവ’ എന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ്….

നിപ കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ല,11 സാമ്പിളുകൾ കൂടി നെഗറ്റീവ്

നിപ കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ….

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം

വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും…..

മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി

വിശ്വസുന്ദരിയെ കണ്ടെത്താനുള്ള മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മത്സരത്തില്‍ പങ്കെടുക്കാം. 71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നേടിയ അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ്‌ ഈ….