Author: nammudenadu

കാനഡ പൗരന്മാർക്കുള്ള ഇന്ത്യന്‍ വിസാ വിതരണം നിർത്തി

കാനേഡിയൻ പൗരൻമാർക്ക് ഇന്ത്യന്‍ വിസ നൽകുന്നത് നിര്‍ത്തിവച്ചെന്ന അറിയിപ്പ് പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ്സൈറ്റിൽ നിന്നാണ് അറിയിപ്പ് നീക്കിയത്. എന്നാല്‍, അല്‍പ സമയത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക പ്രശ്നമാണോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന്….

വൈക്കത്തഷ്ടമി: കൊടിയേറ്റ് നവംബർ 24ന്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 24ന് കൊടി കയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 5 നാണ്…..

അഞ്ച് ദിവസത്തെ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ….

ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചു, വിക്രം ലാൻഡറും റോവറും മിഴി തുറക്കുമോ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യം ഉണരുമോ എന്നറിയാൻ കാത്തിരിപ്പ്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉണരുമോ എന്നറിയാൻ….

യാത്രക്കാർക്ക് ആവേശമായി രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം….

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ എത്തിയിരുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454….

‘മറൈന്‍ ഡ്രൈവിലേക്ക് രാത്രി 10 കഴിഞ്ഞാല്‍ പ്രവേശനമില്ല’, പുതിയ തീരുമാനങ്ങളുമായി കൊച്ചി മേയർ

മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി കൊച്ചി കോര്‍പ്പറേഷന്‍. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ മറൈന്‍ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍….

ന്യൂന മർദ്ദം, ചക്രവാതചുഴി; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (20.09.2023) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ….

25 കോടിയുടെ തിരുവോണം ബംപർ TE 230662 ടിക്കറ്റിന്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി….

പനി പടരുന്നു; സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന്(സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍….