Author: nammudenadu

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം….

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരിക. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രകളുടെ….

ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍….

സ്വർണവില ഒടുവിൽ 42000 ത്തിന് താഴേക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി വിലയിടിവ് തുടരുകയാണ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു…..

കെഎസ്ആർടിസി ജീവനക്കാർക്ക് ഡൽഹിയിൽ പരിശീലനം

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നല്‍കും. 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒമ്പതുപേരെ കെഎസ്ആർടിസി നിയോഗിച്ചു. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ, മെക്കാനിക്ക്….

2024ലെ പൊതു അവധി ദിവസങ്ങൾ അംഗീകരിച്ചു

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങൾ അംഗീകരിച്ച് കൊണ്ട് ഉത്തരവായി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ്….

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ ആരംഭിക്കാൻ സാധ്യത

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടി / മിന്നലോടു കൂടിയ മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള….

നാനോടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേൽ

നാനോ ടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നു യുഎസ് ഗവേഷകര്‍ 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേന്‍ഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ടെലിവിഷനും….

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി; വാടക പരിഷ്കരണ നിയമത്തിലും ഭേദഗതി

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പാവപ്പെട്ട ജനങ്ങളുടെ ജീവിത ചിലവ് കുറയ്ക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് തിരുമാനം എന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. അതേസമയം, കരാർ കാലാവധിയ്ക്ക് ശേഷം വാടക….

108 ആംബുലന്‍സ്: മൊബൈല്‍ ആപ്പിലൂടെയും വിളിക്കാന്‍ സംവിധാനം വരുന്നു

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍….