Author: nammudenadu

കെപിപിഎൽ തീപിടിത്തം : നഷ്ടം 10 കോടിയിലേറെ , അന്വേഷകസംഘത്തെ നിയോഗിച്ചു

കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌. ഇത്‌ അറ്റകുറ്റപ്പണിയിലൂടെ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കുറഞ്ഞത്‌ ഒരുമാസം വേണ്ടിവരും. മലയാള….

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലെത്തുന്നു; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഇന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ഓടെ കപ്പല്‍ കേരള തീരത്ത് എത്തും. തുടര്‍ന്ന് ഒക്ടോബര്‍ 14ഓടെ….

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം, പാരീസ് ഒളിംപിക്സിന് യോഗ്യത

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തുവിട്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ….

പുതിയ വന്ദേ ഭാരതിൽ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകൾ

സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുതിയ വന്ദേഭാരത് ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. കേരളത്തിലെ….

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.50 ശതമാനം തന്നെ

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി….

കെപിപിഎല്ലിലെ അഗ്നിബാധ; കാരണം കണ്ടെത്താൻ വിശദ പരിശോധന നടത്തും

പ്രതിസന്ധികളിൽനിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് വെള്ളൂരിലെ കെപിപിഎല്‍ കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായത്. ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. ഇതിനു ശേഷം 10 മുതൽ….

ക്രീം തേച്ച് വെളുത്തവർക്ക് നെഫ്രോടിക് സിൻഡ്രോം; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം

വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ.ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ്….

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ….

സമാധാന നൊബേൽ മനുഷ്യാവകാശപ്രവര്‍ത്തക നർഗീസ് മൊഹമ്മദിക്ക്‌

സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ….

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം

വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടുത്തമുണ്ടായത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. 45 മിനിറ്റോളം നീണ്ടുനിന്ന തീ, കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.