Author: nammudenadu

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന….

വീണ്ടും മഴ ശക്തമാകും; അന്തരീക്ഷ താപനില ഉയരും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില….

ലഹരി ഉപയോഗം കണ്ടെത്താൻ “മൊബൈൽ ടെസ്റ്റ് സിസ്റ്റം”

മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായി സിറ്റി പോലീസ്‌. “മൊബൈൽ ടെസ്റ്റ് സിസ്റ്റം” എന്ന സംവിധാനമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. എംഡിഎംഎ, ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ….

ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്…..

ആധാർ അപ്‌ഡേഷനിൽ കേരളം മുന്നിൽ

ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർ വരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11 ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു. പത്ത്‌….

ഗഗൻയാൻ; ആദ്യ പരീക്ഷണപ്പറക്കൽ ഈമാസം

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്‌ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ്‌ വെഹിക്കിൾ അബോർട്ട്‌ മിഷൻ ഈമാസം അവസാനം നടക്കും. വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ്‌ ഇത്‌. 26ന്‌….

മഴ കഴിഞ്ഞിട്ടില്ല; 4 ജില്ലകളിൽ 2 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ തോർന്നതോടെ കേരളമാകെ കൊടും ചൂടിന്‍റെ പിടിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഒറ്റയടിക്ക് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. എന്നാൽ കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമേകുന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും….

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; ‘സുരക്ഷിതമായ ഇടങ്ങളിൽ തുടരണം’, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ….

റേഷൻ വ്യാപാരികൾ സമരത്തിലേയ്ക്ക്

വേതനം കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടതിനാല്‍ കടയടച്ച് സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. സംസ്ഥാന റേഷൻ വ്യാപാരി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ 16ന് അടച്ചിടും. സെക്രട്ടേറിയറ്റ് പടിക്കൽ വ്യാപാരികൾ സമരവും നടത്തും. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രണ്ടുമാസത്തെ….

കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങൾക്ക് നോട്ടീസ്

ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത്….