Author: nammudenadu

അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും; പദ്ധതി സംസ്ഥാനത്തെ 20 നഗരത്തിൽ

മാലിന്യക്കൂനകളെ ജനോപകാരപ്രദമായ കേന്ദ്രങ്ങളാക്കിമാറ്റാൻ പുതിയ വഴിയുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ആ സ്ഥലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ലോക ബാങ്കിന്റെ സഹായവുമുണ്ട്‌. സ്ഥിരമായി മാലിന്യംതള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനകരമാക്കുന്നതാണ്….

ചെസ് ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന് റാങ്കിങ്ങില്‍ തലപ്പത്ത്

നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ടൂർണമെൻ്റിൽ ചൊവ്വാഴ്‌ചയായിരുന്നു ലോക ചാമ്പ്യനുമേലെ ഇന്ത്യൻ താരത്തിൻ്റെ ആധിപത്യം കണ്ടത്. ഇതോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ….

ആധാര്‍ കൈവശമില്ലെങ്കില്‍ കടലില്‍ പോകുന്നവര്‍ക്ക് 1000 രൂപ പിഴ

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർകാർഡ് കൈവശം വെച്ചില്ലെങ്കിൽ 1000 രൂപ പിഴനൽകേണ്ടി വരും. ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് ഈ നിബന്ധന കർശനമാക്കാനാണ് നീക്കം. സംസ്ഥാന പോലീസ് ഇന്റലിജൻസ് വിങ്ങും സ്പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരസുരക്ഷ ശക്തിപ്പെടുത്തുന്നത്. കടൽവഴി ലഹരിക്കടത്തു നടക്കുന്നതായും….

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം

കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്. വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ 2022ലെ റാങ്കിങ്ങില്‍ ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പമാണ് കേരളം ഒന്നാം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും….

ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന്

ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ….

പത്ത് ദിവസത്തെ ഇടിവേളയ്ക്ക്ശേഷം ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസത്തിന് ശേഷമാണ് വില വർദ്ധന. ജനുവരി രണ്ടിനാണ് മുൻപ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820….

തിരുവാഭരണ ഘോഷയാത്ര നാളെ; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല

മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ….

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു

ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി….

കേരളത്തിൽ പകൽ ചൂട് കൂടും; പുലർച്ചെ തണുപ്പും

കേരളത്തിൽ വരും ദിവസങ്ങളിൽ പകൽ താപനില കൂടും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനമെന്ന റെക്കോർഡ് ഇനിയുള്ള ദിവസങ്ങളിലും കേരളം നിലനിർത്തും. ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില 35.3 ഡിഗ്രി സെൽഷ്യസ് ആലപ്പുഴയിലാണ് രേഖപ്പെടുത്തിയത്. വടക്കൻ കേരളത്തിലെ കണ്ണൂർ,….

ലക്ഷ്യ 2024 തൊഴിൽമേള: 1500-ല്‍പരം തൊഴിലവസരങ്ങളുമായി മെഗാജോബ്ഫെയര്‍ തലയോലപ്പറമ്പിൽ

ICM കമ്പ്യൂട്ടേഴ്‌സിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ, വൈക്കം താലൂക്കിലെ വിവിധ കോളേജുകള്‍ എന്നിവരുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ലക്ഷ്യ 2024 തൊഴിൽമേള ജനുവരി 20 ശനിയാഴ്ച തലയോലപ്പറമ്പ് ICM ക്യാമ്പസിൽ. ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ 30….