സ്വർണവില വീണ്ടും ‘പലിശപ്പേടി’യെ തുടർന്ന് കുത്തനെ കുറഞ്ഞു. ഇന്നലെ ഔൺസിന് 4000 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നൊരുഘട്ടത്തിൽ 3968 ഡോളറിലേക്ക് ഇടിഞ്ഞു. ഇപ്പോഴുള്ളത് 40 ഡോളർ താഴ്ന്ന് 3982 ഡോളറിൽ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും വില വലിയതോതിൽ താഴ്ന്നിറങ്ങി.
ഗ്രാമിന് 200 രൂപ കുറഞ്ഞ് വില 12,815 രൂപയായി. 1600 രൂപ കുറഞ്ഞ് 1,02,520 രൂപയാണ് പവൻവില. ഒരുലക്ഷം രൂപയിലേക്ക് താഴാൻ ഇനി വെറും 2520 രൂപ കുറഞ്ഞാൽ മതി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ താഴ്ന്ന് 10,490 രൂപയായി. വെള്ളിക്ക് വില മാറിയില്ല. ഗ്രാമിന് 200 രൂപ. സ്വർണവില ഇനിയും ഇടിയുമെന്നാണ് പൊതുവിലയിരുത്തൽ.
കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താനുള്ള സാധ്യത ശക്തമായി. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 3500 രൂപയിലേറെ കുറഞ്ഞു ഇടിവിന്റെ ട്രെൻഡ് തുടർന്നാൽ 2520 രൂപ കുറയാൻ അധികനാൾ വേണ്ടെന്നു. പവൻ ഏതാനും ദിവസത്തിനകം ഒരുലക്ഷം രൂപയ്ക്ക താഴെയാകുമെന്നും കരുതുന്നു.
